കേശാലങ്കാരപരീക്ഷണങ്ങള്‍ !
Posted by Tin2 | തിന്റു in on Saturday, August 29, 2009
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യുണികേഷനു ട്രാന്‍സ്മിഷന്‍ പ്രശനം വല്ലതും വന്നാല്‍ തിരുവേണവും എനിക്കു ഒരു സാധാരണ ദിവസമായി മാറും... ആ എനിക്ക് ഒരു പോസ്റ്റിടാന്‍ പാകത്തിനു ഓണം ഒര്‍മ്മകള്‍ ഒന്നും തന്നെ ഇല്ല...കഴിഞ്ഞ ഓണത്തിനു ഞാന്‍ പറഞ്ഞില്ലേ ...കല്യാണം കഴിക്കുന്നെകില്‍, ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതം തന്നെ കുളം തോണ്ടാനാ പ്ലാന്‍ എന്ന്... എന്നിട്ടു വേണം... ഓണം ഒക്കെ ഒന്നു ശരിക്ക് അടുത്തുകണ്ട് നാലു പോസ്റ്റിടാന്‍... :( .. എന്തായാലും ഈ ഉത്രാടം മുതല്‍ നാലു ദിവസത്തേക്ക് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യുണികേഷനു ഒരു ആപത്തും വരാതെ കാത്തോണേ കര്‍ത്താവേ...
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍...
ഇതാ...ഇത്തവണ സദ്യ കിട്ടാന്‍ ഒരു സാധ്യതയും ഇല്ലാത്ത എന്തെങ്കിലും മറുനാടന്‍ തനിമലയാളി ഇതു വായിക്കുന്നുണ്ടെങ്കില്‍ കണ്ട് വെള്ളമിറക്കാന്‍ എന്റെ ഓണസമ്മാനം! :D
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍...
ഇതാ...ഇത്തവണ സദ്യ കിട്ടാന്‍ ഒരു സാധ്യതയും ഇല്ലാത്ത എന്തെങ്കിലും മറുനാടന്‍ തനിമലയാളി ഇതു വായിക്കുന്നുണ്ടെങ്കില്‍ കണ്ട് വെള്ളമിറക്കാന്‍ എന്റെ ഓണസമ്മാനം! :D
അപ്പോ ...തല്ലുകൊള്ളിക്ക് എന്താ അപ്ഡേറ്റ്‌സ് എന്നു വെച്ചാല്‍... ഇപ്പോ എന്നെ കാണുന്നവരും പഴയ പരിചയകാരും കൂട്ടുകാരും ഒക്കെ കാണണപാടെ ചീത്ത വിളിക്കാന്‍ തുടങ്ങിയേക്കുവാണ്...Ofcourse കൈയ്യിലിരിപ്പു തന്നെ കാരണം... സംഭവം എന്താന്നു വെച്ചാല്‍, എന്നിക്കുള്ളതിനെ കാട്ടിലും ഫാന്‍സുള്ള... എന്റെ കൂട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍...എന്റെ ..സെക്‌സി ഹെല്‍തി ഷൈനി സില്‍കി വേവി ഹെയറിനു നു കത്രികവെച്ചു...ചുമ്മ മുറിച്ചുകളഞ്ഞു എന്നു പറഞ്ഞാല്‍ പോര.. കരിമ്പിന്‍ കാട്ടില്‍ കാട്ടാന കേറിയ കണ്ടീഷനാക്കി... :P എന്റെ കേശഭാരത്തിനു ഇതിനും മാത്രം ഫാന്‍സ് ഉണ്ടായിരുന്നെന്നു അറിഞ്ഞപോള്‍ രോമാഞ്ചം വന്നു ഹോ...എന്നോട് സംസാരിച്ചിട്ട് പോലുമില്ലാത്ത ചില തമിഴന്മാരു പോലും ഘേദം പ്രകടിപ്പിച്ചു.. അപ്പോ പിന്നെ ഇതു ഒരു പോസ്റ്റാക്കിയേക്കാം എന്നു കരുതി... ഫ്ലാഷ്ബാക്ക്...
ങാ... ഇന്നും 80കളിലെ മലയാളം സിനിമകള്‍ ടി വിയില്‍ കാണിക്കുമ്പോള്‍ നമ്മളു കുത്തിയിരുന്നു കാണും...സുഖമോ ദേവി...തലേണമന്ത്രം...ക്ഷണകത്ത്.. അങ്ങനെ കുറേ സിനിമകള്‍.... കാരണമുണ്ട്...ആ സിനിമകള്‍ ഷൂട്ട് ചെയിത കാലഘട്ടങ്ങളില്‍ ഞാന്‍ അതുവഴി ഒക്കെ ഓടി ചാടി മതിലുകേറി നടന്നതാ...അതൊക്കെ കാണുമ്പോള്‍...ഒര്‍മ്മകള്‍ ഇങ്ങോട്ട് വന്നിട്ട് എന്നെ അങ്ങ് നോസ്റ്റാള്‍ജിയയില്‍ മുക്കി കൊല്ലും...പാവം ഞാന്‍...ഇപ്പോ അതോക്കെ എന്തിന്നാ പറഞ്ഞത് എന്നു വെച്ചാല്‍.. ആ കോളാനിയിലെ ഒരു അറിയപെടുന്ന മൊട്ടയായിരുന്നു ഞാന്‍... കഴിഞ്ഞ മാസം കൂടി അവിടെ ഒരു കല്യാണത്തിനു പോയി... ചെന്നപോഴുണ്ട്... ഒരു വല്യമ്മച്ചിക്ക് എന്നെ ഓര്‍മയില്ല...ഉടനെ അമ്മച്ചിയ്യുടെ മോളു വന്നു പരിചയപെടുത്തുണു.." അമ്മച്ചിക്ക് ഓര്‍മയില്ലേ റ്റിന്റുനേ.. നമ്മുടെ വര്‍ക്കിയുടെ വീടിന്റെ എതിരെ താമസിച്ചിരുന്ന ___സാറിന്റെ മോളേ.. എന്നും സ്കൂളില്‍ പോകാന്‍ നേരം കരയണ മൊട്ടകുട്ടി" അമ്മച്ചിക്ക് ഉടനെ കത്തി.. " ഇവളങ്ങ് വളര്‍ന്നല്ലോ " അമ്മച്ചിയെന്നല്ല അവിടെ ആരും എന്നെ മറന്നിട്ടില്ല.. എങ്ങനെ മറക്കും.... എന്നും രാവിലെ 9:15 നും 9:30 നുമിടയില്‍ ഡെയിലി എന്റെ വക കലപരിപാടി ഉണ്ടാവും..."എനിക്കു സ്കൂളില്‍ പോണ്ടായേ...." ന്നു ഒറ്റ കാറലാ.. ആരു കേള്‍കാന്‍ പോണു... അമ്മ എന്നെ വലിച്ചു സ്കൂളില്‍ കൊണ്ട് ചെന്ന് വിടും...തൊണ്ട പൊട്ടി കാറലു അല്ലേ പോകുന്ന വഴിയിലെ ആളുകളു ഒക്കെ നോക്കി നില്‍കും...ഹോ അതോക്കെ ഒരു കാലം...
അന്നു എനിക്കു ഒന്നാന്തരം മൊട്ടത്തലയാണു...കുഞ്ഞിന്റെ എലിവാലു കണക്കുള്ള മുടി പോയിട്ട് നല്ല പനങ്കുല വരട്ടെ ന്ന ഒറ്റ ഉദേശം കാരണം എന്റെ തല കൊണ്ട് പോയി ഷേവ് ചെയിച്ചു... അന്നു സുന്ദരിയും സുമുഖിയുമായിരുന്ന ഞാന്‍ ഒന്നാം ക്ലസ്സില്‍ നിന്നു ജയിച്ചു രണ്ടാം ക്ലസ്സിലേക്ക് പോകാന്‍ തുടങ്ങുവാ... ആ നേരാത്താ ഈ കൊടും ചതി എന്റെ മാതാപിതാക്കള്‍ എന്നോട് ചെയിതതു... ക്ലാസ്സ് തുടങ്ങിയപോ എന്റെ തല പറ്റ വെട്ടിയതു പോലെയായി..പക്ഷേ ക്ലാസ്സില്‍ ചെന്നപോഴുണ്ട് അന്നു ക്ലാസ്സ് റ്റീച്ചര്‍ ആയിരുന്ന ശോഭ റ്റീച്ചര്‍ എന്നെ പിടിച്ച് 3 ചെറക്കന്മാരുടെ കൂടെ ഇരുത്തി... അങ്ങനെ ഞങ്ങളു നാലു പേരു... ദേവ്, ദീപക്,റ്റിന്റു and ആനന്ദ് ... ഇവന്മാരു മൂന്നും ഒറ്റ കെട്ട്, ഞാന്‍ ഒറ്റക്ക്...ഏതു നേരവും അവന്മാരുടെ 'മുടിയിലാത്ത ഗേള്‍' എന്ന അഭിസംബോദനയും...എന്റെ ഏഴയലുവക്കത്ത് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല... പാവം ഞാന്‍ തനിയെ... ഇന്റര്‍വലിനു ഗ്രൗണ്ടില്‍ കള്ളനും പോലീസും കളിക്കുമ്പോള്‍ ... ദേവും ദീപക്കും എന്നെയും കുട്ടാം എന്നു പറഞ്ഞാലും "വേണ്ടാാാ" ന്നു അനന്ദ് പറയും ... കുരങ്ങന്‍ x-(... എന്തയാലും ആ അവഗണന സഹിക്കാന്‍ വയ്യാതെ കണ്ട്രോള്‍ പോയ ഒരു ദിവസം അവനെ ഞാന്‍ ഗ്രൗണ്ടില്‍ വെച്ചു എടുത്തിട്ട് നന്നായി പൂശി...ചുമ്മാ പൂശി എന്നു പറഞ്ഞാല്‍ പോരാ.. ഇടിച്ചവന്റെ ചങ്ക് കലക്കി വിട്ടു... പിറ്റേ ദിവസം തന്നെ അവന്റെ അമ്മ പരാതിയുമായി വന്നു.. അതിന്റെ അടിത്ത ദിവസം എന്റെ അമ്മയെയും വിളിപ്പിച്ചു... ഹോ എല്ലവരും കൂടെ സംഭവം വന്‍ വിവാദമാക്കി ,പാവം എന്നെ എല്ലവരുടെയും മുന്നില്‍ ഒരു 'പുരുഷപീഡന കേസി'ലെ പ്രതിയായി മുദ്രകുത്തി.... അതോടെ അനന്ദിനെ ആ ബഞ്ചില്‍ നിന്നു മറ്റി ഇരുത്തി... ഹി ഹി...അതോക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്റ്റര്‍ ദേവിനേയും ...വിപ്രോ ബേബി ദീപക്കിനേയും കണ്ടുമുട്ടിയപോള്‍ അവരു ചേദിച്ചത്... "എടാ... നീ പണ്ട് നമ്മുടെ അനദിനെ ഇടിച്ചു പഞ്ചറാക്കിയ റ്റിന്റു ആല്ലേ???" എന്നാ... ഹോ എന്തോരു നല്ല ഇമേജ് ... എന്തായാലും ആനന്ദിനെ പിന്നെ കണ്ടിട്ടേ ഇല്ല... മുള്ളന്‍പന്നിയുടെ മുടിയും ഉണ്ടകണ്ണും ഉണ്ടായിരുന്ന ആ ചെറക്കനും 'ചിത്തിര' എന്നു പേരുള്ള അനിയത്തികുട്ടി ഉണ്ടായിരുന്നു... അതു മാത്രമാണു അവനെ പറ്റിയുള്ള ഓര്‍മ...
ങാ... അങ്ങനെ ഞാന്‍ ഒരു അറിയപേടുന്ന ഒരു മൊട്ട കുട്ടിറൗഡിയായിരുന്നു സ്കൂളില്‍....
പിന്നെ കുറേ നാളത്തേക്ക് എനിക്കു പറ്റ വെട്ടിയ തലയായിരുന്നു... അങ്ങനെ.. നാട്ടുക്കരൊക്കെ എന്നെ 'മൊട്ടേ മൊട്ടേ' ന്നു വിളിക്കന്‍ തുടങ്ങിയപോള്‍ എന്റെ അമ്മ തീരുമാനിച്ചു.. 'ഇനി എന്റെ കൊച്ചിന്റെ പനങ്കുല മുടി വളത്തിയിട്ട് തന്നെ ' ബാക്കി കാര്യം.. അങ്ങനെ.. കുറേ പച്ചിലകളും തുളസിയിലയും നെല്ലിക്കയും... ഒക്കെ അരച്ചു വെളിച്ചെണ്ണയില്‍ കാച്ചി എന്റെ തലയില്‍ തേച്ചു പിടിപ്പിച്ചു...അങ്ങനെ മുടി വളരാന്‍ തുടങ്ങി... അതോടെ അമ്മ എന്റെ തലയില്‍ മറ്റ് എണ്ണകളും ഷാംപുവും നിരോധിച്ചു.. കാച്ചെണ്ണയും ചെമ്പരത്തി താളിയും ഒക്കെ ആയിട്ട് എന്റെ പനങ്കുല വളര്‍ന്നു വന്നു.... പത്താം ക്ലാസ്സില്‍ ആയപ്പോഴേക്കും... നമ്മുടെ മഞ്ചുവാര്യരു ഈ പുഴയും കടന്നിലും, ഭാമ കൊച്ച് നിവേദ്യത്തിലും ഒക്കെ നടക്കണ പോലെ നീളന്മുടിയുള്ള ആവറേജ് നാടന്‍ പെണ്ണായി നടന്നു... കുളിപ്പിന്നലും ജിമിക്കി കമ്മലും... ഹി ഹി ഹി.. അതു ഒരു കാലം.... അന്നൊക്കെ എന്നെ മിനുക്കാന്‍ അമ്മ കഴിയുന്നത്ര ശ്രമിച്ചു... ഞാനും വിട്ടില്ല... സഞ്ചരിക്കുന്ന ഒരു ഫാന്‍സി ഷോപ്പായിരുന്നെന്നു തന്നെ പറയാം....
പന്ത്രണ്ടാം ക്ലാസ്സ് ഒരു വശപെശക് സ്കൂളില്‍ ആയിരുന്നു...പത്തിലെ സ്റ്റേറ്റ് റങ്ക് ഹോള്‍ഡേസിനൊപ്പം ഒരു മന്ദബുദ്ധി... വന്‍ സ്റ്റ്രിക്റ്റ്...അതോടെ അണിഞ്ഞൊരുങ്ങല്‍ ഒക്കെ വെച്ചു കെട്ടി ...ബി എസ്സ് സി ക്ക് മാര്‍ ഇവാനിയോസിലേക്ക് ചേന്നപോഴും.. എല്ലാവരും പാവം കുട്ടികളു...അന്നു ഒരു മഠത്തിലെ കന്യാസ്ത്രീകളുടെ കൂട്ട് മേക്കപ്പും നടപ്പും ഒക്കെ ആയിരുന്നു... എല്ലാവരും സിമ്പിള്‍... ഞാനും സിമ്പിളായി സിമ്പിയളായി അവിടെന്നു ഇറങ്ങിയപോഴേക്കും പൊട്ടും വളയും ഒക്കെ ഉപേക്ഷിച്ച് ഒരു ഫെമിനിസ്റ്റ് രൂപത്തിലായി...പിന്നെ PG ചെന്നുപെട്ടാത് ഒരു കലിപ് സ്ഥലത്തായിരുന്നു, ഇവാനിയോസിന്റെ Extreme Opposite...നാടിന്റെ സംസ്കാരം മനസ്സിലാക്കന്‍ എന്നോക്കെ പറഞ്ഞ് അന്യരാജ്യങ്ങളില്‍ വിളഞ്ഞ വിത്തുകളെ ഇറക്കുമതി ചെയിതിട്ടുണ്ട്,ഫാഷന്‍ ഷോക്ക് മോഡല്‍സ് റാമ്പില്‍ കൂടെ നടന്നു വരുന്നതുകണക്കാണു ഒരോന്ന് ആഹാരം കഴിക്കാന്‍ മെസ്സില്‍ വരുന്നത്...10cm നീളം ഉള്ള പാവാടയും അത്യാവശ്യഭാഗങ്ങള്‍ മാത്രം കര്‍ട്ടനിട്ട് മറച്ചത് കണക്ക് ഒരു ടോപ്പും ഇട്ടു ഒരോന്നു വരും...അവിടെ മുടി ഒക്കെ നീട്ടി വളത്തി പ്രാകൃതരായിരുന്നത് മലയാളി മങ്കികളായ ഞങ്ങളു കുറച്ചു ചേച്ചിമാരു മാത്രം...ങാ എന്തായാലും അവിടത്തെ തമിഴന്മര്‍ പറയുന്ന second sweetest lake water in the world നെ എന്റെ തലക്കു അങ്ങോട്ട് പിടിച്ചില്ല...എന്റെ മഞ്ചുവാര്യര്‍ മുടി ഒക്കെ ഇളകി കൈയ്യില്‍ വന്നു....അങ്ങനെ അമ്മ കാച്ചെണ്ണ തേച്ചു വളത്തിയ മുടി ഒക്കെ രണ്ട് മാസം കൊണ്ട് പോയി കിട്ടി...എന്റെ മുടി പോയതില്‍ എന്നെ കാട്ടിലും സങ്കടം എന്റെ കൂട്ടുകാര്‍ക്കായിരുന്നു.. അവരു കാണുമ്പോള്‍ കാണുമ്പോള്‍.. "എപ്പടി ഇരുന്ത തല ഇപ്പടി ആയിട്ടേ" ന്നു പറഞ്ഞു അനുശോചനമറിയിക്കാനാന്‍ തുടങ്ങി...എന്തായാലും പോയതിന്റെ double ഒറ്റ വര്‍ഷം കൊണ്ട് വന്നു.. ഓ.. ഇനി കാച്ചെണ്ണ തേച്ച് ഒക്കെ ഇതിനെ വളര്‍ത്താന്‍ എവിടെന്ന് നേരം? എന്നാ പിന്നെ മുറിച്ചേക്കാം എന്നു തീരുമാനിച്ചു...
അങ്ങനെ ഇരിക്കുന്ന സമയതാണു...എന്റെ x-roomie സാറമ്മക്ക് ഒരു മോഹം....അവിടെ ജോയിന്‍ ചെയിത അന്നു മുതല്‍ അവളെന്നോട് പറയുന്ന ഒരു കാര്യമാണു....
"എടീ ഇത്രയും strict rules ആയ നിലക്ക് ഒരു ദിവസമെങ്കിലും ഇവിടെന്ന് ചാടി പോയില്ലെങ്കില്‍, ഹോസ്റ്റല്‍ ലൈഫില്‍ ഓര്‍ക്കാന്‍ പാകത്തിനു ഒന്നും ഉണ്ടാവില്ല" ന്ന് ...
"ഉവ്വാ.. നീ ചാടി പോയ്ക്കോ, എനിക്കിനിയും ഒരു വര്‍ഷം കൂടെ ഇവിടെ ജീവിക്കാനുള്ളതാ"
അപ്പോ അവളു ഞാന്‍ പേടിതൊണ്ടിയാണൊന്നൊക്കെ പറഞ്ഞ് കുറെ ഡയലോഗ് ഒക്കെ അടിക്കും.... പിടിക്കപെട്ടാല്‍..suspension ല്‍ കുറഞ്ഞ് ഒരു ശിക്ഷയുമില്ല...
" പോടീ... നീ തനിയെ ചാടിയാല്‍ മതി.. ഞാന്‍ എങ്ങും വരുന്നില്ല...."
പിന്നെയും ആലോചിച്ചു.. റിസ്ക് എടുക്കാതെ എന്ത് ജീവിതം??? ചാടികളയാം...
അങ്ങനെ ഒരു പൊങ്കല്‍ അവധി വന്നു ..അന്നു രാവിലെ 7 മണിക്ക് ഞങ്ങളു പുറത്ത് ചാടി ബസ്സില്‍ കയറി സിറ്റിക്കു വിട്ടു...അവിടെ ആകെ മൊത്തത്തില്‍ നമ്മുടെ ഒരു ഓണം കണക്ക്...സാറാമ്മക്കാണേലു മമ്മിക്ക് സാരി വാങ്ങണം...റ്റിന്റു മോള്‍ക്ക് hair cut! ഇത്രയും ആണു പരിപാടികള്‍.. തിരിച്ചു 4 മണിക്കു മുന്നേ ഹോസ്റ്റലില്‍ എത്തണം... ആദ്യം ചെന്നൈ സില്‍ക്സ് ല്‍ വെച്ചു പിടിച്ചു...അവിടെ ചെന്നു തിരഞ്ഞു തിരഞ്ഞ് sales gals നെ വട്ടക്കി, violent ന്റാക്കി.. " ഇവിടെ ഇത്രേ ഉള്ളൂ..." ന്നു പറയിപ്പിച്ചു...എനിക്കണെങ്കില്‍ കുറ്റബോധം.. കാരണം ആ കടയിലെ ഷെല്‍ഫില്‍ അടുക്കി വെച്ചിരുന്ന സാരികളൊക്കെ അവളു താഴെ ഇറക്കിച്ചു എന്നിട്ടാ... "വേറെ ഉണ്ടോ" ന്ന് ചോദിച്ചത്...അടികിട്ടാതെ വന്നതു മുജന്മ സുകൃതം...
"എടീ... വാ നമുക്ക്ക്കു കല്യാണ്‍ സാരീസില്‍ പോകാം"
"വേണ്ടാ... നീ തനിയേ പോയി അവിടത്തെ സാരികള്‍ താഴെ ഇറക്കിയാല്‍ മതി... സെലെക്റ്റ് ചെയിതിട്ടു വിളിക്കെടി...ഞാന്‍ പോയി തല വെട്ടുന്ന സ്ഥലം കണ്ട് പിടികട്ടെ"
അങ്ങനെ അവിടുത്ത സകല ബ്യുട്ടി പാര്‍ളറുകളിലും പോയി...അവിടെ ഒക്കെ നേരുത്തെ അപ്പോയിമന്റ് വാങ്ങണം അല്ലെങ്കില്‍ തല കഴുകാന്‍ പ്രത്യേകം റേറ്റ് കൊടുക്കണം..നമ്മുടെ ബഡ്‌ജക്റ്റ് അല്ലങ്കിലേ കമ്മിയാണു...
സാറമ്മയേ വിളിച്ചു.. "കഴിഞ്ഞോടി???"
അങ്ങേ തലക്കല്‍ ലോകകപ്പ് കിട്ടിയ സന്തോഷം..." കിട്ടിയെടീ കിട്ടീ..."
അങ്ങനെ ഞങ്ങളു വീണ്ടും കണ്ടുമുട്ടി...അങ്ങനെ നടന്ന് ഒരു കടയില്‍ കേറി അവിടത്തെ ചേട്ടനോട് ചോദിച്ചു വേഗം തല വെട്ടികിട്ടാന്‍ വെല്ലോ കടയും ഉണ്ടോ??? അപ്പോഴുണ്ട് ചേട്ടന്‍...
"ഉണ്ടല്ലോ.. ഈ ബില്‍ഡിങ്ങിന്റെ എറ്റവും മുകളിലത്തെ നിലയില്‍ ഒരെണം ഉണ്ട് "
ഒരു മൂന്നു നില കയറിയപോഴേ വിജനമായ സ്ഥലം... പോരാഞ്ഞിട്ട് ലവളു വായും അടക്കുന്നില്ല...
"എടി ഈ വഴിയും സ്റ്റെപ്സും ഒക്കെ കണ്ടിട്ട് നമ്മുടെ പോക്ക് വിതുര കിളിരൂര്‍ സൂര്യനെല്ലി റൂട്ടിലാടി...."
എനിക്കു ഒരു പന്തികേടു മണത്തു..
"എന്നാല്‍ വാ തിരിച്ചു പോകാം"
" വേണ്ടടീ... എന്തായാലും ഇറങ്ങി പുറപെട്ടില്ലേ... വായോ"
അങ്ങനെ ഏറ്റവും മുകളിലത്തെ നിലയില്‍ ചെന്നപോഴുണ്ട് ഒരു ബോര്‍ഡ് "____ Gents Beauty Parlour & Saloon"
എന്തയാലും ഞങ്ങളു രണ്ടും കല്‍പിച്ച് കയറി ചെന്നു, അവിടെ കണ്ട് ഒരു ചേട്ടനോട് ചോദിച്ചു...
" അതിനെതാ കട്ട് ചെയ്യുമല്ലോ"
എന്നോട് കയറി ചെല്ലാന്‍ പറഞ്ഞു...അകത്തേക്ക് കയറിയപ്പോഴുണ്ട് ...കുറേ കരിമാന്തികളെ വൈറ്റ് വാഷ് ചെയിതു ഇരുത്തിയേക്കണു.. വെള്ളരിക്ക ഒക്കെ കണ്ണില്‍ വെച്ചു... കാലം പോയ പോക്കെ...ആണുങ്ങള്‍ക്ക് ഇപ്പോ ഇത്രേം സൗന്ദര്യ ബോധമോ??? ഒരു ചേട്ടന്‍ എന്നെ കൂട്ടികൊണ്ട് പോയി... തല ഒരു സിങ്കില്‍ ഇട്ട് ഷാമ്പുവും കണ്ടീഷണരും ഒക്കെ ഇട്ടു അലക്കി തോര്‍ത്തി നനഞ്ഞ കോഴി കണക്കക്കി ഒരു കസേരയില്‍ കൊണ്ട് ഇരുത്തി...അപ്പോഴേക്കും ഒരു സുന്ദരകുട്ടപ്പന്‍ ഒരു റ്റെയില്‍ കൊമ്പും കത്രികയും കൊണ്ട് വന്നു.. എന്തോരു ഗ്ലാമറാ എന്റെ കര്‍ത്താവേ....
"എങ്ങനെ വെട്ടണം?"
"എനിക്ക് ചേരണത് പോലെ വെട്ടി തയോ അണ്ണാ"
"സെരി മാ"
പുള്ളിക്കരന്‍ ടക് ടിക് എന്നും പറഞ്ഞ് ഒരു 10 വെട്ടു വെട്ടി...ഹെയര്‍ ഡ്രയര്‍ വെച്ചു ഉണക്കി എല്ലാം കൂടി വളച്ച് ഒരു ഹെയര്‍ ക്ലിപ്പും ഇട്ടു വെച്ചു... ഒരു അഞ്ച് മിനിട്ട് കഴിഞ്ഞു വന്ന് ഹെയര്‍ ക്ലിപ് ഇളക്കിയതും ഞാന്‍ തന്നെ അന്തം വിട്ടു.... ഇതു ഞാന്‍ ആണൊ?? എന്റെ തലയാണോ?? എന്റെ തലമുടിയാണോ?? :O
പുറത്തിരങ്ങി...റിസപ്ഷനില്‍ ഇരുന്ന ചേട്ടനു കാശും കൊടുത്തിട്ട് നോക്കിയിട്ടും സാറാമ്മക്ക് ഒരു അനക്കവും ഇല്ലാ...അടുത്തു ചെന്നു...
"എടീ പോക്കാം"
എന്നെ ഒന്നു സൂക്ഷിച്ച് നോക്കിയിട്ട്.. " എടീീ നീയായിരുന്നോ????" :O നമ്മൂടെ ടോം ആന്‍ഡ് ജെറിയില്‍ തലക്ക് അടികിട്ടുമ്പോ ടോമിന്റെ കണ്ണു സ്പ്രിങ്ങില്‍ പുറത്തു വരണ പോലെ അന്തം വിട്ടു ഒരു നോട്ടം...
" എടീീീീീീീീീീീീീീ... മുടിയായിരുന്നെടീ നിന്റെ വൃത്തികേടു.... മുടിയായിരുന്നു.... ഹോ അങ്ങ് സുന്ദരിയായല്ലോ മോളേ...."
"ഊതിയത് മതി..... മിണ്ടാതെ വാടീ...."
പിന്നെ വൈകിയില്ല... വേഗം ബസ്റ്റാന്റില്‍ പോയി, 95B ഇല്‍ കയറി.. കോളേജിന്റെ മുന്നിലത്തെ സ്റ്റോപ്പില്‍ ഇറങ്ങി.. മുന്നിലത്തെ സ്റ്റോപ്പ് എന്നു പറഞ്ഞാല്‍.. അര കിലോമീറ്റര്‍ അപ്പുറത്തേ സ്റ്റോപ് അല്ല കേട്ടോ??? അഞ്ച് അഞ്ചര കിലോ മീറ്റര്‍ ദൂരം മുന്നത്തെ സ്റ്റോപ്പ്.. ഒരു പക്കാ തമിഴ് കവല...അവിടെ ഇറങ്ങി....രണ്ട് സാമാന്യം നീളമുള്ള കരിമ്പ് വാങ്ങി....... ചവച്ച് ചവച്ച് നടന്നു.... .റോഡിന്റെ രണ്ട് വശത്തും കൃഷിസ്ഥലങ്ങളാണു... റോഡില്‍ കൂടി വല്ലപോഴും ഒരു വണ്ടി പോകും... കരിമ്പ്,vineyards,sunflower,ചെറിയ ഉള്ളി(shallot).. കറിവേപ്പില...ചോളം... പിന്നെ പല തരം പൂകൃഷി.... ക്യാബേജ്...തക്കാളി....ഹോ ആ ദിവസം ഒരിക്കലും തിരിച്ചു വരില്ല.. :( ..
നടന്ന് നടന്ന് അവസാനം ഹോസ്റ്റലില്‍ എത്തി...വല്യ അവധി ആയിരുന്നതു കാരണം സെക്യൂരിറ്റി ചേട്ടനും അധികം ഒന്നും ചോദിച്ചില്ല...അകത്തു കയറി എന്റെ ബ്ലോക്കിന്റെ സ്റ്റെപ് കയറിയതു..നമ്മുടെ ക്ലാസ്സിലെ ആഫ്രിക്കകാരി കൊച്ചു... ഒരു നിമിഷം എന്നെ നോക്കിയിട്ട് ഓടി വന്നു... "damn gaaaaal... u look pretty!!" ...അവളുടെ അഫ്രിക്കന്‍ രീതിയിലെ സ്നേഹ പ്രകടനവും ഒരു ഉമ്മയും... എല്ലാം പെട്ടെന്നയിരുന്നു.... ഹോ നമ്മളു സംഭവം ആണെന്ന് ആഫ്രിക്കക്ക് വരെ തോന്നിയേക്കണു... അല്ലങ്കിലും അവളുടെ ആങ്ങള ജെയ്‌ക്ക് ബോനേനോ ക്ക് എന്നെ കാണുമ്പോള്‍ എലി പുന്നേല്ലു കണ്ടകണക്ക് ഒരു ചിരിയുണ്ട്, അതു കാണുമ്പോള്‍ സാറാ .. "കണ്ടില്ലേടീ.. നിന്റെ ഗ്ലാമര്‍ കണ്ട് ആഫ്രിക്കന്‍ ആണെന്ന് കരുതീട്ടാടീ പാവം.. അവന്റെ ചിരി കണ്ടിട്ട് നിന്റെ ഭാവി അഫ്രിക്കായിലാടി മോളേ...തേനിക്കാരന്‍ സുന്ദരമൂര്‍ത്തിയെ കാണുമ്പോഴും അവളു അതു തന്നെ പറയും... "നിനക്ക് തമിഴ് ലുക്കാടി.. നിന്റെ ഭാവി തേനി യിലാടീ".... ന്ന് .. അങ്ങനെ ഞാന്‍ പോലും അറിയാത്ത എട്ട് പത്ത് ചെക്കന്മാരെ അവളു എനിക്കു പതിച്ചു തന്നിട്ടുണ്ടായിരുന്നു...ഏതു നേരവും ഒരോരുത്തരെ നോക്കി "ദേ വരുന്നെടീീ.. നിന്റെ മറ്റേവന്‍" ന്ന് പറഞ്ഞു ഡയലോഗടിച്ചിട്ടേ ഇരിക്കും..
എന്തായാലും എന്റെ പുതിയ തലവെട്ട് എല്ലാവര്‍ക്കും ഇഷ്ടമായി...നാട്ടില്‍ വന്നു എവിടത്തെ ക്ലോറിന്‍ വെള്ളത്തില്‍ പിന്നെയും കുറെ കേശഭാരം നഷ്ടപെട്ടു....എന്നാലും നാലു മാസം കുടുമ്പോള്‍ വെട്ടികൊണ്ടേയിരുന്നു.... അങ്ങനെ വെട്ടി വെട്ടി ഒരു 20 cm മുടിയായി ...വീട്ടില്‍ നമുക്ക് കല്യാണത്തിനു deadline പ്രഖ്യാപിക്കുകയും .അതില്‍ "ഫോട്ടോ കണ്ടു... നിറയെ മുടിയുള്ള ഒരു ഭാര്യയായിരുന്നു എന്റെ സങ്കല്‍പത്തില്‍" എന്നൊരു ഡയലോഗ് എന്റെ മനസ്സില്‍ പതിയുകയും ചെയിതു... ഹി ഹി ...
അങ്ങനെ 5 തവണ തലവെട്ടാനുള്ള കാശ് കൊടുത്ത് ഇവിടത്തെ ഒരു international hairstylist നു തല വെച്ചു കൊടുത്തു...പുള്ളി ഒരോ മുടിയായി അളന്ന് രണ്ടര മണിക്കുറു കൊണ്ട് വെട്ടി തന്നു... വീട്ടില്‍ എത്തിയ എന്നെ കണ്ടതും അമ്മ ഞെട്ടി...
"എന്തോനാടി ഇതു ,ഇതിനി എന്നു വളരാനാ?????? "
"എടീ നിന്നെ കണ്ടിട്ട് കീമോ കഴിഞ്ഞ കാന്‍സര്‍ രോഗിയേ പോലെ ഉണ്ട് " എന്ന് അനിയത്തികൊച്ച്...
എനിക്കൊഴികെ എന്നെ കണ്ടവര്‍ക്ക് ഒക്കെ എന്റെ തലമുടി പോയതില്‍ സങ്കടമായിരുന്നു... എന്തായാലും മോഫീല്‍! എടുത്ത്..evolution of man from monkey ഫോട്ടോ കണക്ക് കുറേ ഫോട്ടോ ഇടുത്ത്... ഉള്ളടത്തൊക്കെ അപ്‌ലോഡ് ചെയിതു....പണ്ടത്തെ മഞ്ചുവാര്യര്‍ സ്റ്റെയില്‍ മാത്രം കണ്ടിട്ടുള്ളവര്‍... ചീത്ത വിളിച്ചു...തലമുടി പോണി റ്റെയില്‍ കെട്ടി... നെഞ്ചത്ത് തല്ലുകൊള്ളിത്തരങ്ങള്‍ എഴുതി പിടിച്ചിപ്പ ടി-ഷര്‍ട്ടും ഇട്ട്, ഇടത്തേ കൈയ്യില്‍ കുട്ടി clock വലിപ്പത്തിനു ഡയലിള്ള വാച്ചും കെട്ടി,വലത്തേ കയ്യില്‍ രണ്ടര പവന്റെ സ്വര്‍ണ ചങ്ങലയുമിട്ട് capris ന്റെ പോക്കറ്റില്‍ രണ്ടും കയ്യും തിരുകി... "ആരാടാ അവിടെ" ന്ന് ഒരു എക്ഷ്പ്രഷനും മുഖത്ത് പിടിപ്പിച്ച് നല്‍ക്കാറുള്ള താറാമൊട്ടയുടെ ഷെയ്‌പ്പുള്ള പെണ്ണിനെ കണ്ട് പരിചയമുള്ളവര്‍...gaaal.... u look gorgeous!!!!!!!! ന്ന് കാച്ചി...
പിന്നെ എന്നിലെ നീളന്‍ മുടികാരിയെ കാട്ടിലും ഡിമാന്റ് മൊട്ടക്കാണെന്നാ സത്യം ഞെട്ടലോടെ ഉള്‍കൊള്ളേണ്ടി വന്നു.. ഒറ്റ ആഴ്ചയില്‍ പത്തിരുപത് applications ;).. ഹി ഹി ഹി... കാലം പോയ ഒരു പോക്കേ....
എന്തായാലും രണ്ട് ദിവസമായിട്ട് അമ്മ പഴയ കാച്ചെണ്ണയും കൊണ്ട് എന്റെ പിന്നാലെ ഉണ്ട്...
About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.

