തല്ലുകൊള്ളിത്തരങ്ങള്‍

മരിക്കുന്നതിന്‌ മുമ്പ്‌ ഹോസ്റ്റലില്‍ നില്‍ക്കണം എന്നതു എന്റെ ഒടുക്കത്തെ ആഗ്രഹമായിരുന്നു. അങ്ങനെയാണ്‌ എം സി എ പഠിച്ചു പണ്ടാറടങ്ങാന്‍ അവിടെ ചെന്നുപെട്ടത്ത്‌... ചെന്നുപെട്ടതല്ല... അഡ്‌മിഷന്‍ വേണം എന്ന് പറഞ്ഞ്‌ കരഞ്ഞ്‌ വിളിച്ചത്‌ കാരണം ഇരിക്കപൊറുതിയില്ലാതെ.."ഇതാ പിടിച്ചോ... കൊണ്ട്‌ പോയി അനുഭവിക്ക്‌,' കണ്ട്‌' അറിഞ്ഞില്ലങ്കില്‍ 'കൊണ്ട്‌' അറിയും...." എന്നു പറഞ്ഞ്‌ അഡ്മിഷനും തന്ന്, കര്‍ത്താവ്‌ എന്നെ കൈയ്യൊഴിഞ്ഞു....അവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുടെ പത്രാസ്‌ കണ്ട്‌ അസൂയ മൂത്തിട്ട്‌ കൂടിയാണ്‌ ആ കോളേജ്‌ തന്നെ വേണം എന്നു വാശിപിടിച്ചതെന്ന് കൂട്ടിക്കോ...


NRIs…ലേറ്റസ്റ്റ്‌ ടെക്കനോളജിയും,സ്വാശ്രയശീലവും, ദൈവഭയത്തോടെയും മക്കളെ പഠിപ്പിച്ചു അടുത്ത മഹാത്മാ ഗാന്ധി ആക്കിയേക്കാമെന്ന വ്യാമോഹത്തോടെ തടവില്‍ പര്‍പ്പിക്കുന്ന ഒരു ഫുള്ളി റെസിഡന്‍ഷ്യല്‍ ടെക്കിനികല്‍ യൂണിവേഴ്സിറ്റിയാണു ഞങ്ങളുടെ കോളേജ്‌.....


അവിടെ പിച്ചകാരി കാറ്റഗറിയില്‍ ഞങ്ങള്‍ എം സി എ ക്കാര്‍ മാത്രം, കാരണം ഞങ്ങള്‍ എഞ്ചിനീയറിംഗ്‌ കോളേജിലില്‍ പഠിക്കാന്‍ വന്ന ബി എസ്‌ സി കാരല്ലേ ???


പ്രോഫഷണല്‍ കോഴ്സിനു രണ്ടാം കെട്ടില്‍ ഉണ്ടായതാണല്ലോ ഈ എം സി എ!!!ആ വേര്‍തിരിവുണ്ടങ്കിലും, ഫീസിന്റെ കാര്യത്തില്‍ സ്നേഹം കുറച്ച്‌ കുടുതലായിരുന്നൂതാനും!!!


ഹോസ്റ്റലില്‍ പോയാല്‍ രാവിലെ എഴുന്നേല്‍ക്കണം,രാത്രി 10 മണിക്കു ലൈറ്റ്‌ ഓഫ്‌ ചെയ്യണം, പിന്നേ... നല്ല ആഹാരം ഒന്നും കിട്ടില്ല, എന്നൊക്കെ എല്ലവരും എന്നെ പറഞ്ഞു പേടിപ്പിച്ചു, ഒരു ബാഗ്‌ നിറച്ചു ചിപ്സും അച്ചപ്പവും, അച്ചാറുകളും.... മെലിഞ്ഞ്‌ തൊലിഞ്ഞ്‌ ഇരിക്കുന്ന മോളേ പുഷ്ടിപ്പെടുത്തന്‍ മൂന്ന് നാലു കിലോ ഏത്തന്‍പഴം ഒക്കെ അമ്മ തന്നുവിട്ടിരുന്നു.... പക്ഷേ അങ്ങനെ ഒന്നും ആയിരുന്നില്ല ഞങ്ങളുടെ ഹോസ്റ്റല്‍...രാവിലെ ആരും വിളിചെഴുന്നേല്‍പ്പിച്ച്‌ ശല്യം ചെയ്യാന്‍ വരില്ല... രാത്രി ലൈറ്റ്‌ ഓഫ്‌ ചെയ്യേ..വേണ്ട...ഉറങ്ങിയില്ലങ്കിലും ആരും ഒന്നും പറയില്ല...നട്ടപാതിരാത്രി സ്റ്റോണ്‍ ബെഞ്ചില്‍ കിടന്നു നക്ഷത്രം എണ്ണാം....




അവിടത്തെ ക്ലൈമറ്റിനെ റെസ്സിസ്റ്റ്‌ ചെയ്യാന്‍ എന്നും പറഞ്ഞു മധുരവും കൊഴുപ്പുമുള്ള ആഹാരം അവര്‍ ഞങ്ങള്‍ക്ക്‌ വാരി കോരി തന്ന് എല്ലാത്തിനെയും ഒറ്റ വര്‍ഷം കൊണ്ട്‌ ശീമപന്നി നാണിച്ചു പോകുന്ന ഷെയിപ്പിലാക്കി ...പണ്ടൊക്കെ ആക്രാന്തം പിടിച്ച്‌ വാരി വലിച്ചു കഴിച്ചിരുന്ന മട്ടന്‍ ബിരിയാണിയും,ചിക്കന്‍ 65 യുമ്മൊക്കെ മെസ്സില്‍ വിളമ്പി തരുമ്പോള്‍..." കൊഞ്ചം പോതും, അക്കാ...അന്ത ചിന്ന്ന്ന് ന്ന പീസ്‌ മട്ടും പോതും " എന്നു പറയുന്ന അവ്സ്തയിലാക്കി...അവസനം അപ്പന്മാരും അമ്മമാരും പരാതിയുമായി വന്നു..."പെണ്മക്കള്‍ കഴിച്ച്‌ എരുമ കണക്കായി... ഇവളുമാരെ കെട്ടിച്ചുവിടാനുള്ളാതാ... നിങ്ങള്‍ ഇനി മൂന്ന് നേരം കഞ്ഞി കൊടുത്തല്‍ മതി... " എന്നു പറഞ്ഞുംകൊണ്ട്‌...


കോളേജും ഹോസ്റ്റലും 6000+ മനുഷ്യരുടെയും ലോകമാണു ആ 700 ഏക്കര്‍...അതിനകത്തു നിന്നു പുറത്തു ചാടാമെന്ന് സ്വപ്നം പോലും കാണണ്ട, ...ഈ പ്രസ്തുത സ്ഥലത്തും, പണ്ട്‌ വീരപ്പനെ പിടിക്കാന്‍ ദൗത്യസേന തിരച്ചില്‍ നടത്തിയിരുന്നു...ഒരു കാട്ടുമുക്ക്‌... ഉണ്ടായിരുന്ന ബസ്സ്‌ സര്‍വീസ്‌ ഞങ്ങളുടെ 'ചാടി പോകല്‍' കാരണം കോളേജുകാര്‍ സര്‍ക്കാരിന്റെ കാലു പിടിച്ചു നിര്‍ത്തിച്ചു..... എങ്ങാനും... പത്തു നൂറു നേപ്പാളി കൂര്‍ഖകളുടെ കണ്ണു വെട്ടിച്ച്‌ ആകെ ആ വഴി വരുന്ന 59എ ബസ്സില്‍ കയറി വാഗന്‍ ട്രാജഡി കണക്ക്‌ സിറ്റിയില്‍ പോയത്‌ ആരെങ്കിലും കണ്ടാല്‍, പിന്നെ ക്ലാസ്സില്‍ കയറേണ്ടിവരില്ല...മെമ്മോ,എന്‍ങ്ക്വയറി,സസ്പെന്‍ഷന്‍...


ബന്ധനം കഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണെന്ന് അനുഭവിച്ചു അറിഞ്ഞു, എന്നും രാവിലെ അസ്സംബ്ലി, അതിനു അറ്റന്‍ഡന്‍സ്‌, വര്‍ഷത്തില്‍ ആകെകൂടെ 4 ദിവസം അവധി....… Jan 26 , Aug 15,Oct 2 , Dec 25….


"സോളാര്‍ സിസ്റ്റത്തില്‍ പത്താമതു കണ്ടുപിടിച്ച ഗ്രഹമാടി ഇത്‌" എന്ന് ഞങ്ങള്‍ പറഞ്ഞ്‌ ആശ്വസിച്ചിരുന്ന കാലം.

മലയാളികളൊക്കെ ആഴ്ചയില്‍ രണ്ടും മൂന്നും ബന്ദ്‌ ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അസൂയപെട്ടിട്ടുണ്ട്‌...

അങ്ങനെ മനസ്സ്‌ മടുത്ത്‌, ജീവിതം തന്നെ വെറുത്ത്‌... തേര്‍ഡ്‌ ഇയറായറായി... ഞങ്ങള്‍ ക്ലാസ്സ്‌ മേറ്റ്സ്‌ 33 പേര്‍ നാലാം നിലയില്‍ നിരനിരയായി 33 റൂമില്‍...അതിന്റെ ഒത്ത നടുവിലത്തെ റൂമില്‍ കുട്ടി വാര്‍ഡനും ഞങ്ങളുടെ .നെറ്റ്‌ ലക്ച്ചററുമായ റബേക്ക മാം !!! മാമിനണു ഞങ്ങള്‍ 33 പേരുടെ സംരക്ഷണചുമതല!!!....

രാവിലെ കൃത്യം 8 മണിക്കു 'വെയിലടിക്കേണ്ടടത്തു' വെയിലടിക്കുമ്പോള്‍ ചാടി എഴുന്നേറ്റ്‌ ബക്കറ്റും ബ്രഷും പേയിസ്റ്റും റ്റവ്വലും എടുത്ത്‌... വെള്ളമടിച്ചു പാമ്പായി റോഡിനു വീതികൂട്ടി പോകുന്ന ശശിയെ പോലെ അവിടെ വെച്ചിട്ടുള്ള വെയിസിറ്റ്‌ ബാസ്കറ്റ്‌ എല്ലാം തട്ടി മറിച്ചിട്ട്‌ തപ്പി തടഞ്ഞു ബത്ത്രൂമില്‍ ചെല്ലുമ്പോള്‍ ഒറ്റ ബാത്തുറൂം ഒഴിവുണ്ടാവില്ല...ഡെയിലി കൂളിക്കുന്ന ദുര്‍ശീലമുള്ള കുറേ മലയാളി മങ്കികള്‍ 7 മണിക്കു തന്നെ പള്ളിനീരട്ടിനു കയറിട്ടുണ്ട്‌.... ടോയ്‌ലെറ്റുകള്‍ പതിവു പോലെ ഒഴിഞ്ഞു കിടപ്പുണ്ട്‌.... രാവിലെ അതിനോക്കെ എവിടെന്ന് സമയം!!!


കൃത്യം 8:25 നു അസംബ്ലിക്ക്‌ ചെന്നില്ലങ്കില്‍ അന്നത്തെ അറ്റെന്‍ഡന്‍സ്‌ പോക്കാണ്‌.. പോരാഞ്ഞിട്ട്‌....."05ക653,ഇന്നു ക്ലസ്സിലേക്കു വന്നിട്ടില്ല,നിങ്ങളെ അറിയിച്ചിരുന്നോ???" എന്ന് ക്ലാസ്സ്‌ അഡ്വൈസര്‍ പെണ്ണുമ്പിള്ള വീട്ടില്‍ വിളിച്ചു ചോദിക്കുകയും ചെയ്യും...അമ്മക്ക്‌ അതൊരു ശീലമയെങ്കിലും...ആ ചേട്ടത്തി ദിവസവും എന്റെ വീട്ടിലേക്ക്‌ എസ്‌ റ്റി ഡി വിളിക്കുന്നതിന്റെ ബില്ല് അണ പൈസ വിടാതെ ഞാനും കൂടെ ഡ്യു എന്നും പറഞ്ഞ്‌ അടക്കേണ്ടിവരും... എന്തിനു വെറുതെ പാഴ്ച്ചിലവ്‌ എന്നോര്‍ത്തു മാത്രാണു അതിരാവിലെ 8 മണിക്കു എഴുനേല്‍ക്കുന്നതു...


സോഫ്റ്റുവെയര്‍ കമ്പനികള്‍ മില്ല്യണ്‍ ഡോളര്‍ വാങ്ങി ചെയിതു കൊടുക്കുന്ന പ്രോജക്ടിന്റെ റിക്വ്യര്‍മെന്റ്സ്‌ കണക്കാണ്‌ പ്രാക്റ്റികല്‍സിനു ഞങ്ങള്‍ക്കു തരുന്ന എക്സര്‍സൈസിന്റെ റിക്വ്യര്‍മെന്റ്സ്‌...വിന്‍ഡോസ്‌ ഒ എസ്‌ ന്റെ കോഡ്‌ മൈക്രോസോഫ്റ്റില്‍ നിന്നു കൊണ്ടുവന്നു കൊടുത്താലും... അതു മൊത്തം തെറ്റാണെന്നു പറഞ്ഞ്‌ വലിച്ചെറിയും ഞങ്ങളുടെ ലച്ചറര്‍മാര്‍....ആദ്യമൊക്കെ ഉറങ്ങാതെ എല്ലവരും കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു തലപുകക്കും... പിന്നെ അതെല്ലാം മതിയാക്കി...ഫയര്‍വാള്‍ എങ്ങനെ ബ്രേക്ക്‌ ചെയ്യാം....എറ്റവും പുതിയ സിനിമ എവിടെന്നു ഡൗണ്‍ലോഡ്‌ ചെയ്യാം...കോളേജുകാര്‍ ബ്ലോക്ക്‌ ചെയ്യാത്ത പ്രോക്സി ഇനി വല്ലതും ഉണ്ടോ?????...വല്ലവനും ബുദ്ധി ഉപയോഗിച്ചു ചെയിതിരിക്കുന്ന പ്രോഗ്രാമുകള്‍,അവന്റെ അത്മാവ്‌ പോലും തിരിച്ചറിയാത്ത രീതിയില്‍ എങ്ങനെ കോപി പെയിസ്റ്റ്‌ ചെയ്യാം..... ഇമ്മാതിരി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കും...എതൊക്കെ കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ സമയം എന്തായാലും 5 മണി കഴിഞ്ഞിട്ടുണ്ടാവും... അപ്പോള്‍ 8 മണി അതിരാവിലെ തന്നെയല്ലേ???


എന്തായാലും ബക്കറ്റും ചുമന്ന് അവിടെ വരെ പോയതല്ലേ, പല്ലിനു പേയിസ്റ്റും ബ്രുഷ്ം കാണിച്ചു കൊടുത്തിട്ട്‌, റൂമിലേക്കു പാഞ്ഞെത്തും... ഇനി അലക്കി വെച്ചിരിക്കുന്ന ചുരിദാര്‍ എടുത്തിടും എന്നണു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി....അലമാരിയില്‍ വാരികൂട്ടി ഇട്ടിരിക്കുന്ന തുണികളില്‍,ചുരിദാറുകള്‍ക്ക്‌ താഴത്തെ ഭാഗം ഉണ്ടെങ്കില്‍ മുകളിലെത്തെ ഭാഗം കാണില്ല, മുകളിലത്തെ ഭാഗം ഉണ്ടെകില്‍ താഴത്തെ ഭാഗം കാണില്ല... പിന്നെ ഒറ്റ ഒട്ടമാണു ചുക്കിലിയടിക്കുന്ന മുളംകമ്പ്‌ ലക്ഷ്യമാക്കി... അതു കിട്ടികഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം രണ്ടാഴച മുമ്പു തുണി അലക്കി ഇട്ടിടത്തേക്കാണ്‌... തീര്‍ച്ചയായും ഞാന്‍ തപ്പി വന്ന ചുരിദാറിന്റെ ഭാഗം രണ്ടാഴചയായി എന്നെയും കാത്ത്‌ സണ്‍ ഷെയിഡില്‍ കിടപ്പുണ്ടാവും... അതിനെ സ്നേഹപൂര്‍വം കുത്തിയെടുത്ത്‌ റുമില്‍ തിരിച്ചു വരുമ്പോള്‍ മണി 8:10...പിന്നെ സണ്‍ ഷെയിഡില്‍ നിന്നു ഖ നനം ചെയിത്‌ കൊണ്ടു വന്ന ചുരിദാറില്‍ വന്യജീവികള്‍ ഒന്നും ഇല്ലന്നു ഉറപ്പുവരുത്തി, അതെടുത്ത്‌ ഫിറ്റ്‌ ചെയ്യും....പല്ലുതേക്കുന്നതിനിടെ റ്റൗവല്‍ ഒന്നു വെള്ളത്തില്‍ കുതിര്‍ത്ത്‌ കൊണ്ട്‌ വന്നിട്ടുണ്ട്‌, അതുവെച്ചു മുഖത്തു ഒരു പിടി പിടിച്ചാല്‍ കുളിച്ചിട്ട്‌ ഒരാഴ്ച്‌ ആയെന്ന് ആരും പറയില്ല...


'പിന്നേ.... ഈ മരം കോച്ചുന്ന തണുപ്പത്ത്‌ ഞാന്‍ കുളിക്കാന്‍ പോണ്‌... അല്ലങ്കിലും മലയാളികളുടെ ശീലങ്ങള്‍ എനിക്ക്‌ തീരെയില്ല...'

അടുത്തിനി ബുക്ക്‌ അന്വേഷിക്കലാണ്‌... അഞ്ചു സെമസ്റ്ററിലെ 25 പേപ്പര്‍സിന്റെ നോട്ട്‌ സ്‌ ഒറ്റ നോട്ട്ബുക്കിലാണു എഴുതി വീട്ടുകാര്‍ക്ക്‌ ചിലവു ചുരുക്കികൊടുത്തത്‌......കട്ടിലിന്റെ അടിയില്‍ കയറി ഒരു ഖ നനം കൂടെ നടത്തി നോട്ട്‌ തപ്പിയെടുത്ത്‌, പൂട്ടും താക്കോലും കണ്ടു പിടിച്ചു മുറി പൂട്ടി ലിഫ്റ്റില്‍ കയറി താഴെ വരുമ്പോഴായിരിക്കും..."ടി പന്നി.... വെയറിസ്‌ യോര്‍ ഐ ഡി കര്‍ഡ്‌???"എന്നു എതെങ്കിലും പന്നി ചോദിക്കുന്നത്‌,(നാട്ടില്‍ ഫ്രണ്ട്‌സിനെ 'എടാ' 'എടോ','ഇയാള്‍','കുട്ടി' എന്നൊക്കെ ജാടക്ക്‌ വിളിച്ച്‌ നടന്നതാണ്‌, പക്ഷേ,ഇവിടെ, പട്ടി,പന്നി,പുല്ല്‌,തെണ്ടി,ചെറ്റ...(നോട്ട്‌ ദ പൊയിന്റ്‌- ഹോസ്റ്റലില്‍ മാത്രം, പുറത്ത്‌ 'വളരെ ഡീസന്റാണ്‌!!!'))ഇനിയും ലിഫ്റ്റില്‍ കയറാന്‍ നിന്നാല്‍ എഞ്ചിനിയറിംഗ്‌ കുഞ്ഞുങ്ങളുടെ കൈ കൊണ്ട്‌ രക്തസാക്ഷി ആകേണ്ടിവരും...അല്ലങ്കിലേ ഞങ്ങള്‍ ശത്രുക്കളാണ്‌!!! 30 സെക്കന്റ്‌ കൊണ്ട്‌ നാലു നിലയും കയറി ഒരു തിരച്ചില്‍ കൂടെ നടത്തി ഐ ഡി കാര്‍ഡ്‌ കണ്ടെടുത്ത്‌ കഴുത്തിലണിഞ്ഞ്‌... ചാടി ഒടി താഴെവന്നാല്‍ അടുത്ത ഒട്ടം മെസ്സിലേക്കാണ്‌..അവിടെ ചെന്നു ഉന്തി തള്ളി 4 ബ്രഡും 2 സ്പൂണ്‍ ജാമും എടുത്തിട്ടു അടുത്ത ഒട്ടമാണു കോളേജിലേക്ക്‌...പോകുന്ന വഴിക്കു ബുക്ക്‌ കക്ഷത്തില്‍ വെച്ചിട്ടു ബ്രഡ്‌ സ്ലൈസ്സില്‍ വിരളുവെച്ചു ജാം സ്പ്രേഡ്‌ ചെയിതു കഴിച്ചു കഴിച്ചണ്‌ ഓടുന്നത്‌...കഴിച്ചു കഴിഞ്ഞു വിരള്‍ നക്കി വൃത്തിയാക്കി കൈയ്യില്‍ ഇട്ടിരുന്ന ഹെയര്‍ ബാന്റ്‌ എടുത്ത്‌ മുടികെട്ടി, ഷാളും പിന്‍ ചെയ്യിത്‌ കഴിയുമ്പോള്‍ മുക്കാല്‍ കിലോമീറ്റര്‍ ഒടി അസ്സംബ്ലി ഹാളില്‍ എത്തിയിട്ടുണ്ടാവും... സമയം കൃത്യം 8:25...


ഇതു എന്റെ മാത്രം ദിനചര്യയല്ല.. ഞങ്ങള്‍ എല്ലാവരും ഇങ്ങനെ ആയിരുന്നു...എന്നും രാവിലെയും ഉച്ചക്കും വൈകീട്ടും കോളേജിലേക്കും ഹോസ്റ്റലിലേക്കും 4 മാരത്തോണ്‍ റെയിസ്‌...5 അവ്വര്‍ ക്ലാസ്സ്‌ കഴിഞ്ഞു 12:20, അടിത്ത മാരത്തോണ്‍ ഹോസ്റ്റലിലേക്ക്‌... ലഞ്ച്‌ ബ്രേക്ക്‌... മെസ്സില്‍ ഞങ്ങള്‍ 33 പേരും ഒരുമിച്ചിരുന്നാണ്‌ ഊണു കഴിക്കറു... ഞങ്ങള്‍ പല ഭാഷക്കരും,വേറെ വേറെ മെനുവും ആയിരുന്നെങ്കിലും.. തീറ്റ കര്യത്തില്‍ ഞങ്ങള്‍ ഭാരതീയരായിരുന്നു... പണ്ട്‌ ആരെങ്കിലും ലഞ്ച്‌ ബോക്സില്‍ കൈയ്യിട്ടാല്‍ ഒക്കാനം വരുമായിരുന്നു എനിക്ക്‌...പക്ഷേ അവിടെ ഏത്‌ സംസ്ത്ഥാനകാരി ചവട്ടി കുഴച്ചു വെച്ചലും,മെസ്സിലെ ടി വി യില്‍ , അട്ടയേയും പുഴുവിനെയും,ഞാഞ്ഞൂലിനേയും കണ്ടു കണ്ട്‌, ഞങ്ങള്‍ അവളുടെ പ്ലയിറ്റില്‍ നിന്നു ഒരേമനസ്സോടെ വാരി കാഴിക്കുമായിരുന്നു....തിരിച്ചു വീണ്ടും ക്ലാസ്സ്സിലേക്കു 3/4 കിലോമിറ്റര്‍ ഒട്ടാമല്‍സരം, വീണ്ടും 3 അവ്വര്‍ ക്ലാസ്സ്‌... 4 മണിക്ക്‌ തിരിച്ചു വീടും മെസ്സിലേക്കു.... ചായയും സൊറ പറയലും.. പിന്നെ...അക്കമാരുടെ കണ്ണുവെട്ടിച്ചു സ്നക്ക്സ്‌ അടിച്ചുമറ്റല്‍ ആണു പ്രധാനവിനോദം... മോഷണവസ്തുവിന്റെ പങ്ക്‌ ഒരു നുള്ള്‌ ആയാലും അതിന്റെ സ്വാതൊന്നു വേറേ തന്നാല്ലേ???

നേരെ റൂമിലേക്ക്‌ കയറി സി പി യു ന്റെ മോന്തക്കിട്ട്‌ കുത്തിയിട്ട്‌.. അതിന്റെ മുന്നില്‍ അടയിരിക്കാന്‍ തുടങ്ങിയാല്‍ ഡിന്നര്‍ സമയമാകുമ്പോഴേ എഴുനേല്‍ക്കൂ.... പത്തു പേര്‍ക്കു കയറാനുള്ള ലിഫ്റ്റില്‍ 20 പേരു ഉന്തിതള്ളി കയറും, ഗ്രവുഡ്‌ ഫ്ലോറിനു പകരം പാതാളത്തില്‍ പോയി നില്‍കുന്ന ലിഫ്റ്റില്‍ പത്തിരുപതു മിനുറ്റ്‌ ശ്വാസം മുട്ടി 'എന്‍ ജോയ്‌' ചെയ്യുമ്പോള്‍ ഞങ്ങള്‍ പമ്പ്‌ എന്നു വിളിക്കുന്ന ബ്ലോക്ക്‌ വര്‍ഡന്‍ സര്‍വസന്നഹവും ആയി വന്നു ഞങ്ങളെ എണ്ണി പുറത്തെടുത്ത്‌ വരി വരിയായി നിര്‍ത്തി പത്തി വിടര്‍ത്തി ഒറ്റ ചീറ്റലാണു..."ഗേര്‍സ്‌.. ഹൗ മെനി ടൈംസ്‌ ഐ ഹാവ്‌ റ്റോള്‍ഡ്‌ യു???????....."എന്നും പറഞ്ഞു പമ്പു ചീറ്റാന്‍ തുടങ്ങിയാല്‍ മെസ്സില്‍ ആഹരം തീരുന്നതു വരെ ഫയറിംഗ്‌... ഞങ്ങള്‍ കൈ കെട്ടി തല 90 ഡിഗ്രീ താഴ്‌ത്തി മാക്സിമം കുറ്റബോധം മുഖത്തു വരുത്തി അങ്ങനെ പഞ്ചപാവമായി നില്‍കും...പാമ്പ്‌, ഞങ്ങള്‍ക്കും വീട്ടുകര്‍ക്കും ചേര്‍ത്തു ചീത്ത വിളിക്കും... പോരാഞ്ഞിട്ട്‌ റജിസ്റ്റര്‍ നമ്പര്‍ വെച്ചു അപ്പോളജി ലെറ്ററും എഴുതി കൊടുക്കണം.. ഞങ്ങള്‍ 33 പേര്‍ മാത്രം, തൂക്കിനോക്കിയാല്‍ ഒരു 2 ക്യുന്റല്‍ പേപ്പര്‍, അപ്പോളജി ലെറ്റര്‍ എന്നു പറഞ്ഞു ആ പണ്ടാരകാലിക്ക്‌ കൊടുത്തിട്ടുണ്ട്‌.... വാര്‍ഡന്‍ എന്നു പറഞ്ഞാല്‍ വയസ്സി ഒന്നും അല്ല കേട്ടോ???? ഞങ്ങളെകാളും കഷ്ടിച്ചു 5 വയസ്സിനു മൂപ്പേ അവര്‍ക്കുള്ളു...കലാപരിപാടി ഒക്കെ കഴിഞ്ഞു ഒടി മെസ്സില്‍ ചെല്ലുമ്പോള്‍, അതു പൂട്ടിയിട്ടുണ്ടാവും.. പിന്നെ അടുക്കളയില്‍ ചെന്ന്.."പസിക്കിത്‌ അക്കാ.. എതാവത്‌ ഇറുക്കാ..." എന്നു യാചിച്ച്‌ വാങ്ങുന്ന ചപ്പാത്തിയില്‍ പഴം വെച്ച്‌ കഴിക്കാന്‍ തുടങ്ങുമ്പോ.. സ്റ്റഡി അവ്വര്‍ നു സൈറന്‍ അടിക്കും...


8:30 മുതല്‍ 10:30 വരെ ഞങ്ങള്‍ക്ക്‌ സ്റ്റഡി അവര്‍ ആണു...ആ രണ്ടു മണിക്കൂര്‍ ഇരുന്നു പഠിക്കണം എന്നാണ്‌...

'പിന്നേ...പഠിക്കാന്‍ പോണ്‌...'
ശരിക്കും അതു,5500 എണ്ണവും കോമ്പൗഡിലുണ്ടോന്നു തല എണ്ണാന്‍ വരുന്ന സമയമാണു...സ്വന്തം റൂമില്‍ വാതിലും തുറന്നിട്ട്‌ ഇരുന്ന് പഠിക്കണം, മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യണം, എന്നാണൊക്കെ ആണു റൂള്‍സ്‌... എനിക്കണെങ്കില്‍ രണ്ടുമണിക്കൂര്‍ ബൂക്കും തുറന്നിരിക്കുന്ന കാര്യം അലോചിക്കാന്‍ പോലും കഴിയില്ല..

8:30 കഴിഞ്ഞാല്‍ മാം എപ്പോള്‍ വേണമെങ്കിലും വരാം ....ഞങ്ങള്‍ എല്ലാവരും പുറത്തു നിന്നു നോക്കിയാല്‍ കമ്പ്യൂട്ടര്‍ ഓണ്‍ ആണെന്നു അറിയാത്ത രീതിയില്‍ റും സെറ്റ്‌ ചെയിതിരുന്നു... മാം റൗണ്ട്സിനു ഇറങ്ങുമ്പോള്‍, മാമിന്റെ എതിരെ ഉള്ള റൂമിലെ കാതറീന്‍ നെറ്റുവര്‍ക്കിങ്ങിന്റെ അനന്തസാധ്യതകളെ മുതലാക്കികൊണ്ട്‌"പിസാസ്‌ വറുത്‌" എന്നു ലാന്‍ മെസ്സാഞ്ചറില്‍ എല്ലാവര്‍ക്കും മെസേജ്‌ അയക്കും.. ഞങ്ങള്‍ എല്ലാം നല്ല കുട്ടികളായി മൊണിറ്റര്‍ ഒഫ്‌ ചെയിതു, എതെങ്കിലും ബുക്ക്‌ തുറന്നു വെച്ചു പഠിച്ചു മരിക്കും.....


അതൊന്നും അധികകാലം നീണ്ടു പോയില്ല...എം സി എ ഡിപാര്‍ട്ടുമെന്റിലെ പുലിയായിരുന്നു റബേക്ക മാം...പുള്ളികാരി കള്ളപേരില്‍ ലാന്‍ മെസ്സഞ്ചറില്‍ ഉണ്ടായിരുന്നു..."പിസാസ്‌ വറുത്‌" മെസേജ്‌ പൂള്ളികാരിക്കും മുറക്ക്‌ കിട്ടുന്നുണ്ടായിരുന്നു...ഒരു ദിവസം കാതറിന്റെ മെസേജും നോക്കി ഇരുന്ന ഞങ്ങളുടെ സ്ക്രീനില്‍ " ഇന്നേക്ക്‌ ...നിജമാന പിസാസ്‌ വറുത്‌-റബേക്ക" എന്നു പറഞ്ഞു ഒരു വിന്‍ഡോ വന്നു..... അന്നു ഞങ്ങള്‍ക്കു പൂരമായിരുന്നു...33 നെയും നിരത്തി നിര്‍ത്തി ഫൈയറിംഗ്‌...ഞങ്ങള്‍ പതിവുപോലെ പോലീസ്‌ സ്റ്റഷനില്‍ പ്രതി നില്‍ക്കുന്നതു പോലെ കൈ കെട്ടി കുനിഞ്ഞങ്ങ്‌ നിന്നു....ഞങ്ങള്‍കിതൊന്നും പുത്തരിയായിരുന്നില്ല..... കോളേജിലെ "സൂപ്പര്‍ 'മോസ്റ്റ്‌' സീനിയര്‍സ്‌!!!" നെ കണ്ട്‌ എഞ്ചിനീയറിംഗ്‌ കുഞ്ഞുങ്ങള്‍ ചീത്തയാവുന്ന് എന്നു....!!! പിന്നേ....ഇള്ള കുഞ്ഞുങ്ങളല്ലേ.......എന്തായാലും അന്നു മുതല്‍ കമ്പ്യൂട്ടര്‍ ഓഫ്‌ ആണോന്നു മാം റൂമില്‍ കയറി നോക്കാന്‍ തുടങ്ങി....

അങ്ങനെ 2 മണിക്കൂര്‍ ബുക്കിനു മുന്നില്‍ ഇരിക്കാന്‍ ഞങ്ങള്‍ നിര്‍ബബ്ദിതരായി...അങ്ങനേയിരിക്കുമ്പോഴാണ്‌...ആ സമയത്തു 'ടോയിലറ്റില്‍ പോകുന്നു' എന്നു പറഞ്ഞാല്‍ മാം ഒന്നും പറയില്ലന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്‌,അങ്ങനെ....'ഖരമാലിന്യങ്ങള്‍ ഇറക്കുമതി' ചെയ്യാന്‍ പറ്റിയ സമയം സ്റ്റഡി അവ്വര്‍ ആണെന്നു കണ്ടെത്തി... ഞങ്ങളുടെയൊക്കെ മുറിയെകാളും വൃത്തിയാണു അവിടത്തെ ടോയ്‌ലറ്റുകള്‍... അതു കാരണം പോയ കാര്യം കഴിഞ്ഞാലും അവിടെ ഇരുന്നു സ്വപ്നം ഒക്കെ കണ്ട്‌...ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞാണു തിരിച്ചുള്ള യാത്ര..അങ്ങനേ സ്വപ്നം കണ്ട്‌ ബോറടിച്ചപോ... 'എന്തുകൊണ്ടു മൊബൈല്‍ കുടെ എടുത്തിട്ടു വന്നുകൂട' എന്നൊരു ആശയം എന്റെ മനസ്സിലുതിച്ചത്‌...,എനിക്കാണെങ്കില്‍ അന്ന് സാധാരണ 'നോര്‍മലയിട്ടുള്ള മനുഷ്യര്‍!!' വെക്കാത്ത റിംഗ്‌ ടോണുകളുടെ ഒരു വന്‍ശേഖരം തന്നെ ഉണ്ടായിരുന്നു...അംബുലന്‍സിന്റെ ശബ്ദവും, അട്ടഹാസവും.... അങ്ങനെ കുറെ...അതില്‍ 'ബുഹഹഹഹഹഹഹ.....' എന്നു പറഞ്ഞു ഒരു കൊലച്ചിരിയായിരുന്നു മെസേജിന്റെ റിംഗ്‌ ടോണ്‍....


അങ്ങനെ അടുത്ത ദിവസം മുതല്‍ ഇറക്കുമതി ചെയ്യന്‍ പോകുമ്പോള്‍ മൊബൈല്‍ എടുത്തു ഡ്രസ്സിന്റെ ഉള്ളില്‍ വെച്ചുകൊണ്ടുപോയി തുടങ്ങി...ഒരിക്കല്‍ ഞങ്ങളെ ബത്ത്രുമിന്റെ മുന്നില്‍ കണ്ടപ്പോള്‍..മാം ഞങ്ങളോട്‌ " വാട്ട്‌ ഹാപ്പാന്റ്‌ ഗേള്‍സ്‌??? " എന്ന് ചോദിക്കുകയും ഞങ്ങള്‍ കോറസായി പച്ച്ക്ക്‌ " ലൂസ്‌ മോഷന്‍ മാം " എന്നു പറയുകയും ചെയിതു....പാവം കുട്ടികള്‍ക്ക്‌ ഇപ്പോഴത്തെ ആഹാരം തീരേ ശരിയാവുന്നില്ല എന്ന ദുഖത്തോടെ മാം പോയി...അങ്ങനെ സ്റ്റഡി അവ്വര്‍, എന്നെ അനുഗമിച്ചു എല്ലവരും ടോയ്‌ലറ്റില്‍ അഭയം പ്രാപിച്ചു തുടങ്ങി.


ഞങ്ങള്‍ക്ക്‌ ടോയ്‌ലറ്റില്‍ കയറി ഇരുന്ന് മൊബൈല്‍ സയിലന്റ്‌ മോഡിലിട്ട്‌ അടുത്ത ടോയ്‌ലറ്റില്‍ ഇരിക്കുന്നവള്‍ക്ക്‌ ചോറിയുന്ന മെസേജ്‌ അയച്ചു പ്രകോപിക്കലാണ്‌ പരിപാടി... സമയം പോകണ്ടേ??????? അങ്ങനെ ഒരു ദിവസം ഗ്രൗഡ്‌ ഫ്ലോറിലെ ടോയ്‌ലറ്റില്‍ ഇരിക്കുന്ന എം ബി എ ക്കാരി ഷെറിനും ആയിട്ട്‌ ഒരു ഗുരുതര പ്രശ്നത്തിനെ കുറിച്ചു തുരു തുരെ എസ്‌ എം എസ്‌ അയച്ചു തകര്‍ക്കുയായിരുന്നു... അവസാനം

"എടി ഞാന്‍ റൂമില്‍ ചെന്നിട്ട്‌ മെസേജ്‌ അയക്കാം അതുവരെ ഇങ്ങോട്ടൊന്നും അയക്കല്ലേ"...

ഓകേ... ന്നു അവളും റിപ്ലേ അയച്ചു...

ഞാന്‍ മൊബൈല്‍ ജനറല്‍ മോഡിലാക്കി ടി ഷര്‍ട്ടിന്റെ ഉള്ളില്‍ ഇട്ട്‌,താഴെ പോകില്ലാന്ന് ഉറപ്പുവരുത്തി... പതിയെ ടോയ്‌ലറ്റില്‍ നിന്നു ഇറങ്ങി..വരാന്തയില്‍ കൂടെ നടന്നപോഴുണ്ട്‌ അങ്ങ്‌ ദൂരെന്ന് മാം എതിരേ വരുന്നുണ്ട്‌... അല്ലങ്കിലും എന്റെ മൊബൈലിലേക്കു കോള്‍സ്‌ ഒന്നും വരത്തത്‌ കാരണം 'ശവപെട്ടി' എന്നണ്‌ ഫ്രണ്ട്‌സ്‌ വിളിച്ചിരുന്നത്‌...അമ്മ എങ്ങാനും വിളിക്കുന്നതിന്റെ 'അംബുലന്‍സ്‌ റിംഗ്‌' കേട്ടല്‍ എല്ലരും ഒടി എന്റെ റൂമില്‍ വന്നു കയ്യടിയും ബഹളവും ആയിരിക്കും,'ശവപെട്ടിയില്‍ ഒരു കോള്‍ വന്നതിന്റെ ആഘോഷം' ആകെ ഉള്ളതു, ഫ്രീ മെസേജിന്റെ ഇടപാട്‌ മാത്രം....ഈ രണ്ട്‌ മിനിറ്റ്‌ കൊണ്ട്‌ എന്നെ ആര്‌ വിളിക്കനാ???, വയറോഴിഞ്ഞ ക്ഷീണത്തില്‍ ഞാന്‍ എങ്ങനെ നടന്നു എതാണ്ട്‌ മാമിന്റെ അടിത്തെത്തിയതും,കറണ്ട്‌ പോയതും,ഷെറിന്റെ പെന്റിഗില്‍ കിടന്ന മെസേജ്‌ വന്നതും,എന്റെ വയറ്റിലു ലൈറ്റുകത്തിയതും ,വയറ്റിന്ന് "ബുഹഹഹഹഹഹ..."ന്നു അട്ടഹാസം വന്നതും ഓരുമിച്ചായിരുന്നു...

ഒറ്റ നിമിഷം കൊണ്ട്‌ ഞാന്‍ നിന്നു പ്രതിമയായി പോയി...

" ഇതാണല്ലേ നിനക്കൊക്കെ അതിന്റകത്ത്‌ പരിപാടി????"

എന്നു പറഞ്ഞിട്ട്‌ എന്റെ മൊബൈലും പിടിച്ചുവങ്ങിച്ചു മാം നേരെ ടോയ്‌ലറ്റിലേക്ക്‌ വിട്ടു... ചതിച്ചോ കര്‍ത്തവേ പത്തിരുപതു പേരു അതിനകത്തുണ്ട്‌.... എല്ലാത്തിനെയും അതിനകത്തു നിന്നു വിളിചിറക്കി.... പതിവു പോലെ വരിയായി നിര്‍ത്തി ഫയറിംഗ്‌.... എല്ലാവരുടെയും മൊബൈല്‍ പിടിച്ചെടുത്തു...

" ഇനി മേലാല്‍ നിന്നെയൊന്നും ടോയ്‌ലറ്റില്‍ കണ്ടുപോകരുത്‌..."...
എന്റെ മുന്നില്‍ വന്നു നിന്നിട്ട്‌ ഒരു അലര്‍ച്ച.."എസ്പെഷ്യലി യൂൂൂൂൂൂൂൂൂൂൂൂൂ"

പാവം ഞാന്‍ ഇറക്കുമതിയുടെ സമയം ഫലപ്രദമായി വിനിയോഗിച്ചതിനണോ ഈ ശിക്ഷ????? ഇത്തവണ അപോളജി ലെറ്ററിനു പുറമെ മാം ഞങ്ങളുടെ മൊബൈലുകള്‍ കോളേജ്‌ ഓഫീസില്‍ കൊടുത്തു... എട്ടു പത്തു അപ്പോളജി ലെറ്റര്‍ എഴുതേണ്ടിവന്നു മൊബൈല്‍ തിരിച്ചു കിട്ടാന്‍, അവിടത്തെ നിയമപ്രകാരം സസ്പെന്‍ഷന്‍ വരെ കിട്ടാവുന്ന മഹാപരാതമാണു ഞങ്ങള്‍ ചെയിതത്‌...!!!


അതിനു ശേഷം മാമിനു എന്നോട്‌ ഒരു പ്രത്യേക വാത്സല്യമായിരുന്നു... എന്നെ കണ്ടാല്‍, കാള ചുവന്ന തുണി കണ്ടതു പോലേയാണു....ഓടി പാഞ്ഞു വന്നു ചങ്കില്‍ കൊള്ളുന്ന രണ്ടു ഡയലോഗ്‌ അടിച്ചില്ലങ്കില്‍ അവര്‍ക്ക്‌ ഉറക്കം വരില്ലായിരുന്നു...

ഞങ്ങളെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ മുന്നില്‍ വല്ല കൊനഷ്‌ട്ട്‌ ചോദ്യവും ചോദിച്ച്‌ എഴുനേല്‍പ്പിച്ചു നിര്‍ത്തി,ഹോസ്റ്റലില്‍ നീയൊക്കെ അങ്ങനെ ചെയിതില്ലേ,ഇങ്ങനെ ചെയിതില്ലേന്നു പറഞ്ഞ്‌ നാണം കെടുത്തല്‍ അവര്‍ക്കു ഹോബിയായിരുന്നു... അതിന്റെ വാശിക്കു ഒരിക്കല്‍ അവരുടെ മുറിയില്‍ ഷോര്‍ട്ട്‌ സര്‍ക്യുട്ട്‌ കാരണം തീ പിടിച്ച്‌ എന്തൊക്കെയോ പുകഞ്ഞു പോയപ്പോള്‍ ഞങ്ങള്‍ ആ വഴിക്കു പോലും പോയില്ല...!!! അതെല്ലാം മാര്‍ക്കില്‍ കാണാനുണ്ടയിരുന്നു...33 നും ബൈനറി ഡിജിറ്റ്‌ മാര്‍ക്ക്‌!!!


കോഴ്സു കഴിഞ്ഞു, ജയില്‍ മോചിതരാകുന്നതിന്റെ സന്തോഷത്തില്‍ അവിടെ കിടന്നു അറുമാതിച്ചതിന്റെ ദേഷ്യത്തില്‍, യാത്ര പറയാന്‍ ചെന്നപ്പോള്‍..." നീ ഒന്നും ഒരു കാലത്തും ഗുണമ്പിടിക്കുലടീീീീ...." എന്ന് അനുഗ്രഹിച്ചു മാം........


ഒരു കാര്യം ഉറപ്പാണ്‌ മാം ജീവിതത്തില്‍, ഞങ്ങളെ മറക്കില്ല !!! ഹോസ്റ്റല്‍ മിസ്സ്‌ ചെയ്യുന്നു,അതിനെക്കാളുപരി മാമിനെ, മാമില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ഹോസ്റ്റല്‍ ലൈഫ്‌ സംഭവബഹുലം ആവില്ലായിരുന്നു....