സാറാമ്മക്ക്...
Posted by Tin2 | തിന്റു in on Saturday, December 20, 2008
ഹോസ്റ്റലില്‍ ജിവിതത്തിന്റെ ആദ്യത്തെ ദിവസം അഡ്മിഷന്‍ പ്രോസീജേര്‍സും ,റൂം അലോട്ട്മെന്റും ഒക്കെ കഴിഞ്ഞ്... പെട്ടിയും കിടക്കയും ഒക്കെ എടുത്ത് എനിക്കു തന്നേക്കുന്ന റൂമിലേക്ക് ചെന്നു...305,4 seater room... ആദ്യമായിട്ടാ ഹോസ്റ്റലില്‍...!
ഞാന്‍ കയറിചെന്നപ്പോഴേക്കും ബാക്കി മൂന്ന് പേരും പൊറുതി തുടങ്ങിയിരുന്നു...അങ്കമാലികാരി അഞ്ജു, തൃശ്രുര്‍ക്കാരി ജാസു, കോഴിക്കോടുകാരി മിസ്ബ,ഞങ്ങള്‍ നാലു പേരും ഒരേ ക്ലാസ്സില്‍... എന്റമ്മേ... 'തെക്കന്മാരു മൂര്‍ഖന്മാരാണന്ന്' പറഞ്ഞ് ഇവളുമാരൊക്കെ കൂടി ഈ പാവം തിരുവനന്തപുരം നീര്‍കോലിയെ തല്ലികൊല്ലുമോ ആവോ... പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല, അവര്‍ എന്നെ മലയാളി ആയി പോലും പരിഗണിച്ചില്ല!!! കേരളത്തില്‍ പഠിച്ചിട്ട് വന്നത് കാരണം, തല്ലുകൊള്ളിത്തങ്ങളില്‍ tight competition ആയിരുന്നു ഞങ്ങള്‍ തമ്മില്‍ :D
അവസാനം ചെന്ന എനിക്കു കിട്ടിയേക്കണത് bunk bed ന്റെ മേളിലത്തെ നില...ഫിസിക്സിന്റെ അകാതയിലേക്ക് ഇറങ്ങി ചെന്ന് പഠിച്ച് പണ്ടാറടങ്ങി, ബിരുദം എടുത്തത് കാരണം ചുമ്മാ തറയില്‍ കൂടി നടന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലവും,ഒരു സഞ്ചി എടുത്താല്‍ കൂടി അതിന്റെ center of mass സിനെ പറ്റിയും അലോച്ചിക്കുന്ന എന്നെ പിടിച്ച് bunk bed ന്റെ മേലേ ഇട്ടാലുള്ള അവസ്ത എന്തായിരിക്കും... രാത്രികളില്‍ ആ കട്ടിലിന്റെ degree of freedom (എന്നുവെച്ചാല്‍ എങ്ങോട്ട് വേണമെങ്കിലും തലയും കുത്തി വീഴാം എന്ന അവസ്ത!!!) കണ്ട് പിടിക്കാന്‍ പോയത് കാരണം കുറച്ച് കാലത്തേക്ക് ഉറക്കമില്ലായിരുന്നു... പിന്നെ അതങ്ങു ശീലമായി...!!!
ഒരു മുന്നൂറു മുറികളുള്ള 20 വര്‍ഷം പഴക്കമുള്ള ഹോസ്റ്റാല്‍ ബ്ലോക്ക്. ഫാസ്റ്റ് ഇയര്‍ കുട്ടികളെ സീനിയേര്‍സ് റാഗ് ചെയ്യാതിരിക്കാന്‍, ഈ ബ്ലോക്കില്‍ ആണ് ആദ്യത്തെ ഒരു വര്‍ഷം താമസ്സിപ്പികാറ്..എഞ്ചിനീയറിങ്ങ് കുഞ്ഞുങ്ങള്‍ക്ക് അഡ്മിഷനു പിന്നെയും ഒരു മാസം ഉണ്ടായിരുന്നത് കാരണം, ഞങ്ങള്‍ കുറച്ച് MCA, MBA, MTech കാരുമാത്രമാണ് ആ ഭാര്‍ഗവീനിലയത്തില്‍ ഉണ്ടായിരുന്നത്...ഹോസ്റ്റലിനു പിന്‍ വശം , പണ്ട് നമ്മുടെ വീരപ്പന്‍ ചേട്ടന്‍ ചുറ്റി കറങ്ങി നടന്ന നല്ല ഒന്നാത്തരം ആനയും കടുവയും ഒക്കെ ഉള്ള കാട്!!!...
ഇന്ത്യ യുടെ Unity in Diversity കാണണമെങ്കില്‍ ഞങ്ങളുടെ ഹോസ്റ്റലു തന്നെ ധാരാളമായിരുന്നു... പല ദേശ-ഭാഷാക്കാരുടെ അഖിലേന്ത്യാ സമ്മേളനമായിരുന്നു ഹോസ്റ്റലും കോളേജും മെസ്സുമൊക്കെ... അതിനിടയില്‍ സീനിയേര്‍സിന്റെ വക റാഗ്ഗിങ്ങും.ഒടുക്കത്തെ മസ്സില്‍ പിടിത്തം അയതുകാരണം, എനിക്കു special കിട്ടിയെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ!!! ചങ്ക് പട പടാന്ന് ഇടിച്ചാലും, മുട്ട് കൂട്ടിയിടിച്ചലും. എന്റെ മുഖം കണ്ടാല്‍ ' നീ ഒന്ന് പോടി...ആരോടാ ഈ കളിക്കുന്നതെന്നറിയോ????'എന്നൊരു ഭാവം ആയിരിക്കും!!! പാവം ഞാന്‍ :(
അങ്ങനെ സണ്‍ ടിവിയില്‍ നിന്ന് പഠിച്ച് തമിഴ് ഒക്കെ Tamilians ന്റെ മുന്നില്‍ പയറ്റി..." പണ്ണി...., തമിളേ കൊല പണ്ണാ... ഉന്നെ പിച്ചി പോടുവേന്‍... പിച്ച്!!!" എന്നൊക്കെ warning വാങ്ങി ജീവിച്ച് പോയിരുന്ന ആദ്യത്തെ ദിവസങ്ങളിലാണ്, 301 ലെ MBA ക്കരി സാറാ യെ (അവളോട് പേരു ചോദിച്ചാല്‍ western pronunciation ല്‍ സെറ എന്ന് പറയും), പരിചയപെടുന്നത്ത്.. സെന്റ് തെരേസാസ്സ് ല്‍ പഠിച്ചതിന്റെ എല്ലാം അവളില്‍ ഉണ്ടായിരുന്നു!!!...ഞങ്ങള്‍ ഓരേ ദിവസം, എതാണ്ട് ഒരേ നേരത്തണ് പിറന്നത്,ഒരേ പൊക്കം ഒരേ വണ്ണം ( ഇപ്പൊ ഞങ്ങള്‍ '10' കണക്കാണ്, അവള് '1'പോലെ, ഞാന്‍ '0'പോലെ)...unfortunately കളര്‍ മാത്രം ഒരു പത്ത് പന്ത്രണ്ട് shade ന്റെ വ്യത്യാസം ഉണ്ടായിരുന്നു...!!! എന്നലും അവളായിരുന്നു സുന്ദരി... ഒറ്റ മാസം കൊണ്ട് തന്നെ അവള്‍ക്ക് ആരാധകരെ തട്ടി നടക്കന്‍ വയ്യാത്ത അവസ്തയായി.. എന്നെ പിന്നെ മസ്സില്‍ പിടിത്തം കാരണം ആന്നും ഇന്നും ഒരു പട്ടികുട്ടി പോലും തിരിഞ്ഞ് നോക്കില്ല!!!....
അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ദിവസം എല്ലവരോടും 2 seater റൂമിലേക്ക് പോകാന്‍ പറഞ്ഞു...അങ്ങനെ ഞാനും സാറാമ്മയും കൂടി കമുകനും കമുകിയും കൂടി വീടുവിട്ടിറങ്ങുന്നത് പോലെ അവളു MBA ക്കരുടെ റൂമില്‍ നിന്നും ഞാന്‍ MCA കാരുടെ റൂമില്‍ നിന്നും ഇറങ്ങി പോയി, ഞങ്ങള്‍ക്ക് അലോട്ട് ചെയിത Room No: 150 ല്‍ താമസമാരംഭിച്ചു!!! ഞങ്ങളുടെ ഇറങ്ങി പോക്കില്‍ ഞങ്ങളുടെ പഴയ റുമിലെ ഒരോര്‍ത്തര്‍ക്കായി 2 seater ല്‍ പോകാന്‍ റൂമേറ്റ് ഇല്ലതായി... ഞങ്ങളുടെ MCA-MBA collaboration ഒരു മാലപടക്കത്തിനായിരുന്നു തിരികൊണ്ടുത്തത്... എന്നെ MBA ക്കരും അവളെ MCA ക്കരും തല്ലാന്‍ നടന്ന കാലം .... നാക്കിനു എല്ലില്ലാത്ത പെണ്‍പിള്ളെരു ഞങ്ങളെ പറ്റി പറഞ്ഞു നടന്നത് സാറാ, course കഴിഞ്ഞു പൊയതില്‍ പിന്നെ ആണ് ഞാന്‍ അറിഞ്ഞത്...അതു അന്നേ കേട്ടിരുന്നെങ്കില്‍ ഇന്ന് ഈ പോസ്റ്റ് ഇടാന്‍ ഞാന്‍ ഉണ്ടാവില്ലായിരുന്നു, അതായിരുന്നു അപവാതങ്ങള്‍... ഞാനും സാറാമ്മയും കൂടി മെസ്സില്‍ കയറി ചെല്ലുമ്പോള്‍ ഒരു പരിചയവും ഇല്ലാത്ത പെണ്‍പിള്ളേരു വായും പോളിച്ച് നോക്കിയതിന്റെ കാരണം, 2 വര്‍ഷത്തിനു ശേഷം കേട്ടു ഞാന്‍ തകര്‍ന്നു പോയി...
റൂമിനു പുറത്ത് ചക്കരയും അടയും ആയിരുന്നെങ്കിലും,റൂമിനുള്ളില്‍ ഞങ്ങള്‍ കീരിയും പാമ്പും ആയിരുന്നു...കാരണം അവളുടെ Management Principles ന്റെ logic എനിക്കു ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ്. "എടി നിന്നെ കൊണ്ടെന്തിനു കൊള്ളാം????" എന്ന് ആ കന്നാലി ദിവസവും 25 തവണയെങ്കിലും എന്നോട് ചോദിക്കും..."Break the Rules" ആയിരുന്നു അവളുടെ മുദ്രാവക്യം!!! ഞാന്‍ ആണെങ്കില്‍ Rules വള്ളി പുള്ളി വിടാതെ അനുസരിച്ചിരുന്ന (ചരിത്രം) ഒരു ജീവിയും.അവളു പുറത്തിറങ്ങാന്‍ പാടില്ലത്ത study hourല്‍ അവളുടെ pet bottle പോരഞ്ഞിട്ട് കിട്ടാവുന്ന കുപ്പികള്‍ ഒക്കെ പൊക്കി കൊണ്ട് വെള്ളമെടുക്കാന്‍ പോകും... ഞങ്ങള്‍ കറണ്ടുകമ്പി എന്നു വിളിക്കുന്ന, Residence Advisor, attendance എടുക്കാന്‍ വരുമ്പോ അവള്‍ ആ ജില്ലയില്‍ പോലും കാണണില്ല.. Mam വന്ന് ഒറ്റ കാറലാണ്... "Where is that GAAAAAAAAAAAAAAAAAL...??? Mam നു നന്നയറിയാം അവളു ഒരുകാലത്ത് റൂമില്‍ കാണില്ലന്ന്... Mam ഇംഗ്ലീഷിലും ,തമിഴിലും എന്നെ നല്ല പൂരതെറി വിളിച്ചിട്ട് പോയി കഴിയുമ്പ്പോള്‍, നമ്മുടെ ചേച്ചി മൂളിപ്പട്ടൊക്കെ പാടി....cat walk ചെയിതിങ്ങനെ വരും... " എവിടായിരുന്നെടീ നീ ഇത്രയും നേരം????"
"വെള്ളമെടുത്തിട്ട് വരുന്ന വഴി toiletല്‍ ഒന്ന് കയറിയെടി...പിന്നെ കറണ്ട്‌കമ്പി നിന്നെ ചീത്ത വിളിച്ചിട്ട് പോകട്ടെന്ന് കരുതി അവിടെ ഇരുന്നു"....
അതേ.. ഇവള്‍ക്ക് വേണ്ടി Mam ന്റെ ചീത്ത കേട്ടു കേട്ടു എനിക്കു പിന്നെ അതു കെട്ടില്ലെങ്കില്‍ ആയിരുന്നു വിഷമം...
അവളുടെ ഉപദേശവും .." നീ ഇങ്ങനെ പഴകഞ്ഞിയാകരുത്...!!! എന്നെ കണ്ട് പഠിക്ക്..."
ഇവള്‍ക്ക് അങ്ങനെ ഒക്കെ പറയാം, കറണ്ട്‌കമ്പി എന്റെ class advisorറും mentor റും ആണ്... ഞാന്‍ എന്തെങ്കിലും കുരുത്തകേട് കാണിച്ചാല്‍, വീട്ടിലേക്ക് ഒരു വിളിയുണ്ട്...
അങ്ങനെ ഇരിക്കുമ്പോഴാണ്, ഒരു ജൂനിയര്‍ ചെക്കന്‍,ഹോസ്റ്റലില്‍ കെട്ടി തൂങ്ങി മരിച്ചത്.. ഞങ്ങള്‍ അവനെ അറിയുമായിരുന്നു... പോരഞ്ഞിട്ട് ഞങ്ങള്‍ താമസ്സിച്ചിരുന്ന ഹോസ്റ്റല്‍, അതിന്റെ മുന്നത്തെ വര്‍ഷം വറെ Mens Hostel ആയിരുന്നു... ഈ ചെക്കാന്‍ അവിടെ താമസ്സിച്ചിട്ടുള്ളതായിരുന്നു... ഞാനും സാറമ്മയും കൂടി ഉറങ്ങുന്നത് വരെ അവന്റെ കാര്യവും പറഞ്ഞ് കിടന്നു... ഞനങ്ങനെ ഉറങ്ങി വന്നപോഴേക്കും ഒരു അലര്‍ച്ച...എണിട്ട് നോക്കിയപ്പോ .. ദേ സാറാമ്മ ഓടി കയറി വരുന്നു..
" എന്തോന്നാടീീ, ഈ നട്ടപാതിരാത്രി??????"
" എടീ ഞാന്‍ സുസുന് പോയതാ... Toilet വരെ എത്തിയപ്പോള്‍ മറ്റേവനെ ഒര്‍മ്മവന്നു"...
ഞങ്ങളുടെ റൂമ്മില്‍ നിന്ന് കുറെ പടികള്‍ ഒക്കെ കയറി ഇറങ്ങി രണ്ട് മൂന്ന് ഈടനാഴിയും, നടൂമുറ്റവും ഒക്കെ തണ്ടി വേണം toilet എത്താന്‍...
"എടി എടി... നീയും കൂടെ വാടി"...
അവള്‍ക്ക് രണ്ട് dose ഒക്കെ കൊടുത്ത് പ്രാകി പ്രാകി എണീറ്റ് കൂടെ ചേന്നു.. ഈ പണ്ടാരകാലി വായ അടക്കുന്നില്ല...
"എന്നാലും അവന്‍ അങ്ങനെ ചെയ്യണ്ടായിരുന്നു "...
" മിണ്ടാതിരിക്കെടീ..."
അങ്ങനെ നടന്ന് നടന്ന് ഞങ്ങള്‍ toilet ല്‍ എത്തി...അവളു ഉള്ളില്‍ കയറി, ഞാന്‍ പുറത്ത് കാവല്‍ നില്‍കുവാണ്, ഈ തെണ്ടി വായ അടക്കുന്ന ഭാവമില്ല, അതിനുള്ളില്‍ ഇരുന്നു കമണ്ട്രി..!!! ...
" എടീ പണ്ട് അവന്‍ ഈ ഹോസ്റ്റലില്‍ ആയിരുന്നെന്ന്.." (ഞാന്‍ അണങ്കില്‍ അവനെ വൈകുന്നേരവും കൂടി നോക്കി ചിരിച്ചതാ... അവന്റെ ചിരി എന്റെ മനസ്സില്‍ ഒന്ന് മിന്നി മറഞ്ഞു..)..
മിണ്ടാതിരിക്കെടീീീ... $#^%*&^*(&^&*^$$@!!!
tiolet നു ഒപ്പം ഉള്ള Washing Area ലെ window കൂടി നോക്കിയാല്‍ നമ്മുടെ കൊടും കാടാണ്.. സമയം 2 മണി, കുറുക്കന്മാരു chorus ആയിരുന്നു ഓളിയിടുന്നു..അവിടത്തെ XL size ചീവിടുകള്‍ കിടന്ന് ഒച്ചയുണ്ടാക്കുന്നു... ഞാന്‍ അണെങ്കില്‍ അനാഥപ്രേതം കണക്ക് തനിയെ നില്‍ക്കുന്നു...
അവളു നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല....
"എടി.... അവന്‍ പണ്ട് ഈ നേരത്ത് ഈ ടോയ്‌ലറ്റ് ഒക്കെ വന്നിട്ടുണ്ടാവും അല്ലേ????"...
പിന്നെ ഞാന്‍ ഒന്നും അലോച്ചിച്ചില്ല... തറയില്‍ തോടാതെ ഒറ്റ ഒട്ടാമായിരുന്നു...ഞാന്‍ റൂമില്‍ എത്തി 2 sec കഴിഞ്ഞപ്പോള്‍, നമ്മുടെ സാറാമ്മയും പാഞ്ഞെത്തി... അവളെ നോക്കി ഒരു അളിഞ്ഞ ചിരി പാസാക്കി... അവളുടെ കമന്റ്.. " ഹോ ...എടീീ... നിന്റെ ധൈര്യം സമ്മതിച്ചേക്കുന്നു, വീരവാദാത്തിനും, മൂശേട്ടത്തരത്തിനും കുറവൊന്നും ഇല്ലല്ലോ???? നിന്നെയും വിളിച്ചിട്ട് പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ....!!!"...
ശനിയാഴചകള്‍ ഞങ്ങളുടെ washing and cleaning day ആയിരുന്നു... രാവിലെ 9 മണിക്ക് എണീട്ട്, ഞങ്ങളുടെ ശനിയ്ഴ്ച് breakfast ആയ.. Toasted Bread+ butter+ jam+ bulls eye, എലിസബത്ത് രാജ്ഞിയുടെ കൊച്ചു മക്കളേ കണക്കു ഇരുന്ന് അടിച്ച് വിടും, എന്നിട്ട് തോളില്‍ കൈയ്യിട്ട് റൂമിലേക്ക്... അവിടെ ചെന്നിട്ട് കേശസംരക്ഷണത്തിനായി നാട്ടില്‍ നിന്നു കൊണ്ട് വന്നതില്‍ നിന്ന് കാല്‍ കിലോ വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച്, പശു തലയില്‍ കൂടെ വാളുവെച്ചതു കണക്കാക്കിയിട്ട് , സ്വന്തം വകയും കടം വാങ്ങിയതും ആയി ഒരു 10 ബക്കറ്റും ഒരു load മുഷിഞ്ഞ തുണിയും എടുത്ത് ഒരു പത്ത് sachet ഏരിയലില്‍ മുക്കി വെക്കും...തിരിച്ചു വന്ന് ഞങ്ങളുടെ മുറി വൃത്തിയാക്കല്‍, തൂക്കല്‍, തറ തുടക്കല്‍...വീണ്ടും തോളില്‍ കൈയിട്ട് പട്ടും പാടി അലക്കാന്‍ പോക്ക്.... , പാട്ട് പാടി പാടി... വഴക്കിട്ട്...,രണ്ട് ബക്കറ്റ് വെള്ളം അങ്ങോട്ടും എങ്ങോട്ടും തലയില്‍ കൂടി ഒഴിച്ച്... ഇടിയുംകൂടി കഴിയുമ്പോള്‍ അലക്കും കഴിഞ്ഞിട്ടുണ്ടാവും... തുണി ഒക്കെ പിഴിഞ്ഞ് വക്കുമ്പോള്‍ lunch നു സമയമാകും... ആ നനഞ്ഞ dress ഉം ഇട്ടിട്ട് മെസ്സില്‍ പോയി നൂറു കുറ്റവും പറഞ്ഞ് ബിരിയാണിയടിച്ച്...വരുന്ന വഴിക്ക് store ല്‍ നിന്ന് Ice lolly യും വാങ്ങി നുണഞ്ഞ്...മൊട്ടന്‍ വെയിലത്ത് stone bench ല്‍ ഇരുന്ന് കഥ പറഞ്ഞ്...തിരിച്ച് വന്ന് തുണി അയയില്‍ വിരിച്ചിട്ട്... കുളികഴിഞ്ഞ് പെറ്റ അമ്മ പൊലും തിരിച്ചറിയത് എന്ന വാശിയില്‍, കാല്‍കിലോ വെളിച്ചെണ്ണ കളയാന്‍ ഒരു bottle shampoo വും,മുള്‍ട്ടാനി മിട്ടിയും,സ്രബും....അങ്ങനെ പല സംഭവങ്ങളും ആയി...ബത്ത്രൂമിലേക്ക് കയറും,ആശയവിനിമയത്തിനു അടുത്തടുത്ത ബാത്ത്രൂം തന്നെ ആരോടെങ്കിലും അടിയുണ്ടാക്കി വാങ്ങും...അതിനുള്ളില്‍ കയറിയാല്‍ ഞങ്ങള്‍ക്ക് അങ്ങോട്ട് മലയളത്തിനോട് സ്നേഹം വരും.... പിന്നെ പട്ടു തുടങ്ങുകയായി...പഴയ 80 ലെയും 90 ലെയും പട്ടുകള്‍, അവസാനം.. " പാപ്പി.. അപ്പച്ചാ.. അപ്പച്ചനോടോ അമ്മച്ചിയോടോ പപ്പിക്ക് സ്നേഹം ....." അങ്ങനെ duet പാടി വരുമ്പോള്‍.. ബിരിയാണി അടിച്ചിട്ട് ഉറങ്ങാന്‍ കിടന്ന ജാസു വന്ന് കതകിനിട്ട് ഒറ്റ തൊഴി...."നിന്റെയൊക്കെ അമ്മയിയപ്പനോട്!!! ഇറങ്ങടീീ രണ്ടും പുറത്ത്... കുറേ നേരമായി,മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കതെ കിടന്ന് കാറുന്നു...!!!.. ഒരു മഗ്ഗ് വെള്ളം ജാസുവിന്റെ തലയിലും ഒഴിച്ച്... വിശാലമായ കുളി ഒക്കെ കുളിച്ചിട്ട് ഇറങ്ങി റൂമിലേക്ക് തോളില്‍ കൈയ്യും ഇട്ട്... പോക്കുന്ന വഴിക്ക് .. "രണ്ടും അങ്ങ് വെളുത്തല്ലോ" എന്ന അസൂയക്കരുടെ കമന്റും... വൈക്കുന്നേരം sanck bar ല്‍ നിന്ന് ഭേല്‍ പൂരിയും കഴിച്ച്, രാത്രി വരെ basketball court ല്‍ ആകാശം നോക്കി കിടന്ന് ലോകകാര്യം സംസരിച്ചതും... ഒന്നും മറക്കാന്‍ കഴിയുന്നില്ല...
ദിവസം ഒരു അഞ്ഞൂറുതവണ എന്നെ എടി എടി എടി.. ന്ന് വിളിച്ചിരുന്ന നിന്നെ miss ചെയ്യുന്നു...
ഞങ്ങളുടെ ഒരോ ദിവസവും ഒരോ 'സംഭവങ്ങള്‍' ആയിരുന്നു..mess prayer വരുന്നില്ലന്ന് പറഞ്ഞ അവളെ റൂമില്‍ പൂട്ടിയിട്ടതിനു ഞങ്ങളെ Mam നിര്‍ത്തി പൊരിച്ചതും , Apology Letter എഴുതിപ്പിച്ചതും...എനിക്കു ഒട്ടും ഇഷ്ടമില്ലാത്ത Hide and seek biscuit, കഴിക്കെടീ... കഴിക്കെടീ.. കഴിക്കെടീ.. എന്ന് പറഞ്ഞ് പിന്നലേ നടന്ന് എന്റെ അടി വാങ്ങിയതും... Sem Exam സമയത്ത്, അവള്‍ ബുക്ക് അരച്ച് കലക്കി കുടിക്കുമ്പോള്‍, സുഖമായി മൂടി പുതച്ച് ഉറങ്ങുന്ന എന്നോട് അസൂയ പെട്ടതും.... എന്നെ Accounts പഠിച്ചു ഭ്രാന്തായതും... ഒരിക്കലും മറക്കില്ല കൂട്ടുക്കാരി നിന്നെ....
ജാനുവരിയില്‍ അവള്‍ അവളുടെ ജൂണുവിന്റെ കൂടെ മസ്കറ്റിലേക്ക് പറക്കുകയാണ്... പുതിയ ഒരു ജീവിതത്തിനു ഒരുങ്ങുന്ന നിന്നോടൊപ്പം എന്റെ പ്രര്‍ഥനകളുണ്ടാവും....
ഒരിക്കല്‍ കൂടി ആ റൂം നമ്പര്‍ 150 ലെ...പിണക്കവും, ഇടിക്കൂടലും, പട്ടുപാടലും, കുശുമ്പും, കുന്നയ്മയും ഒക്കെ ദിവസം തിരിച്ച് കിട്ടിയിരുന്നെങ്കില്‍...
About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.

