സ്നേഹപൂര്‍വം ജോക്കും ലൂയിക്കും....
Posted by Tin2 | തിന്റു in on Friday, May 22, 2009
ഹര്‍ത്താലും പനിയും ഒക്കെയായിട്ട് കുറച്ച് ദിവസം ചുമ്മ ഇരുന്നു അലോച്ചിച്ച് അലോചിച്ച് വട്ടായപ്പോഴാണ്,എന്തുകൊണ്ട് ക്ലാസ്സില്‍ പോയി ആ നാലിനും കൂടെ പനി കൊടുത്തുകുടാ എന്നൊരാശയം ,ഫ്ലാഷ് ന്യുസ്സ് കണക്ക് എന്റെ മനസ്സിന്റെ സ്ക്രിനില്‍ കൂടെ ഓടി പോയത്...അങ്ങനെ പുതിയ ചുരിദാര്‍ ഒക്കെ ഇട്ട് ഇറങ്ങിയതും മഴ !!, അവശ്യമില്ലാതെ ശരീരത്തില്‍ വെള്ളം വീഴുന്നതു നമുക്ക് തീരെ ഇഷ്ടമുള്ള ഏര്‍പ്പാടല്ലെങ്കിലും,ഇത്തിരി നനഞ്ഞിട്ടാണെങ്കിലും ബസ്സില്‍ കയറി പാളയത്തു ചെന്നിറങ്ങി നടന്നു... പണ്ട് എ പി ജെ അബ്ദുള്‍കലാമും ഇതു വഴി!! ഇതു പോലെ!! കുറേ നടന്നിട്ടുള്ളതാന്ന് പത്രത്തില്‍ വായിച്ചിട്ടുണ്ട്....എന്റെ കര്‍ത്താവേ.. എനിക്കു ഇന്ത്യന്‍ പ്രസിഡന്റ് ഒന്നും ആയില്ലെങ്കിലും വേണ്ടില്ല,നമ്മുടെ മറ്റേ Sun ന്റെയോ Oracle യോ എങ്കിലും നിലവാരം ഉള്ള ഒരു കമ്പനിയുടെ തലപ്പത്ത്!(CEO ല്‍ കുറയാതെ) എങ്കിലും ഇരിക്കന്‍ പറ്റിയാ മതിയരുന്നു...( ശ്ശ്....അമ്മ കേല്‍ക്കണ്ട..'ചുമ്മതാല്ലടി,നിന്നെ ഒരു BPO പോലും എടുത്തോണ്ട് പോകത്തതെന്ന് പറയും!!!...ങാ... ശ്രീഹരിയുടെ പൂട്ടി വച്ചിരിക്കുന്ന പഴയ ബ്ലോഗില്‍ പറഞ്ഞതു കണക്ക്,have been/would/.. ഇമ്മാതിരി വൃത്തികെട്ട ഇംഗ്ലീഷ് വാക്കുകള്‍ എനിക്കും അലര്‍ജിയായതു കാരണം BPO എന്നെ എടുത്തിട്ടു പോയിലും, അന്നു തന്നെ വീട്ടില്‍ കൊണ്ട് വയ്ക്കും...) അങ്ങനെ നടന്ന് നടന്ന് ഒരു വീടിനു മുന്നില്‍ ചെന്നതും...gate നു മുന്നില്‍ ദേ ഇരിക്കുന്നു...മൂന്നു പൂച്ചകുട്ടികള്‍ !!!
ട്ടൂങ്ങ് ട്ടൂങ്ങ് ട്ടൂങ്ങ്... ഫ്ലാഷ്ബാക്ക് !!
എന്റെ പിതാശ്രീയെ പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നാലും പറയാം.. പുള്ളികാരന്‍ ദാനശീലത്തില്‍ കര്‍ണ്ണനുമായിട്ടു വന്‍ കോമ്പറ്റിഷനോക്കെയായിരുന്നതുകാരണം നാട്ടുകാരുടെ കണ്ണിലുണ്ണിയയിരുന്നു,ദാനം മാത്രമല്ല ഹോബി... റോഡില്‍ മരം നടല്‍ ...റോഡിലെ കുഴി നികത്തല്‍...എന്തിനു റോഡിലെ ഓട വരെ വൃത്തിയാക്കുമായിരുന്നു 70 കളുടെ തുടക്കത്തില്‍ Economics ലും History ലും ഡിഗ്രീ എടുത്ത ആ മഹാാാന്‍!!!subordinates ന്റെ മുന്നില്‍ നില്‍കണതു കണ്ടാല്‍,നമുക്കു കൂടെ സങ്കടം വരും, താഴ്മയിലും എളിമയിലും ഗാന്ധി മോഡല്‍!!! അങ്ങേര്‍ക്കുണ്ടായതാണെങ്കിലും ധാനശീലം മാത്രമേ എനിക്കു കിട്ടിയിട്ടുള്ളു... അമ്മ പറയും.."അപ്പനെ പോലെ തന്നെ ആക്കെടീ!!!... സ്റ്റാച്യുലെ വേലുത്തമ്പി ദളവയുടെ പ്രതിമാമാറ്റി നിന്റെ പ്രതിമ വയ്‌പ്പിക്കാം"
"ഓ...അവിടെ നിന്ന് ഏറുകൊള്ളനൊന്നും എന്റെ പ്രതിമക്ക് പറ്റൂല...പറ്റുമെങ്കില്‍ നമ്മുടെ പട്ടം ജങ്ങ്ഷനില്‍ നിര്‍ത്ത്... ഞാന്‍ അവിടെ സണ്ണി ഡയിമണ്ടിലെയും ജോസ്‌കോ യിലെയും ചുള്ളന്മാരെ നോക്കി അവിടെ നിന്നോളാം, അതാവുമ്പോള്‍ അമ്മക്ക് ഇടക്ക് ഇടക്ക് വന്ന് കണുകയും ചെയ്യാം"
ക്ഷമാശീലയാണങ്കിലും അമ്മയുടെ മറുപടി ഇവിടെ റ്റൈപ്പു ചെയ്യന്‍ തലക്കലം പറ്റൂല്ല..എന്നെ പോലോരെണ്ണാം എനിക്കുണ്ടായാല്‍ ഞാന്‍ എന്തു ചെയ്യും എന്റെ കര്‍ത്താവേ..
ങാ പറഞ്ഞു വന്നതു... നമ്മുടെ പിതാവിന്റെ ഒരു വിക്ക്‌നെസ്സായിരുന്നു പൂച്ച... എന്തൊക്കെ സംഭവിച്ചാലും ആ ജീവിയെ വീട്ടില്‍ കേറ്റില്ലന്ന് അമ്മ...എന്നാലും... വൈകിയാണെങ്കിലും അമ്മയുടെ മനസ്സു മാറി... അതിനു കാരണം ,ഞങ്ങളുടെ കോളനിയില്‍ ഒരു പൂച്ചയാരുന്നു...പീറ!!!പേരു പീറ എന്നായിരുന്നെങ്കിലും ആളു ചില്ലറക്കരിയായല്ല...തിരുനന്തപുരം കോര്‍പോറേഷനില്‍ ആരോടു ചോദിച്ചാലും പീറയെ അറിയമായിരിക്കും, അത്രക്കു ഫെയിമസാണ് പുള്ളികാരി...അവളുടെ ഉടമസ്ഥന്‍ IPS കാരന്‍ ഉടമസ്ഥ IAS കാരി...അതിന്റെ അഹങ്കാരമായിരിക്കും, ഏതു വീട്ടിലും കുളായിട്ട് കയറി ചെല്ലും... അമ്മ അവളെ മീനും ചോറും ഒക്കെ കൊടുത്തു വളക്കാന്‍ നോക്കിയെങ്കിലും അവള്‍ക്ക് കൂറു മൊത്തം IPS ന്റെ വീട്ടില്‍ ആയിരുന്നതു കാരണം അവളു അമ്മ കൊടുക്കുന്നതു തിന്നിട്ട് വീട്ടില്‍ പോകും...
അവസാനം നമ്മുടെ മാതാശ്രീ ഒരു തീരുമാനമെടുത്തു.. കാശു കൊടുത്തിട്ടാണങ്കിലും ഒരു പൂച്ചയെ വാങ്ങിക്കും എന്ന്...പക്ഷേ അതിന്റെ ഒന്നും അവശ്യം വന്നില്ല...ഒരു ദിവസം രാവിലെ കതകു തുറന്നപോ മുറ്റത്ത് നില്‍കുണു ഒരു പൂച്ചകുട്ടി(ചെല്ല)... അതിനു പിന്നെ രാജകീയ പരിചരണമായിരുന്നെന്ന് പറയണ്ടല്ലോ... പെട്ടന്ന് അമ്മക്ക് ഒരു പട്ടിയെ കൂടി വങ്ങണം എന്ന് തോന്നി..അങ്ങനെ ഒരു പോമറേനിയന്‍ പട്ടികുട്ടിയേയും വാങ്ങി(ജോ)....രണ്ടാള്‍ക്കും ഒരേ വലിപ്പം...എന്നിട്ടെന്തായി.. പട്ടികുട്ടിയും പൂച്ചകുട്ടിയും തമ്മില്‍ വന്‍ Misunderstandings!!!... പൂച്ചകുട്ടി വിചാരിച്ചു മറ്റേതു പൂച്ചകുട്ടിയാണെന്ന്...പട്ടികുട്ടി വിചാരിച്ചു മറ്റേത് പട്ടികുട്ടിയാണെന്ന്...അങ്ങനെ അവരു തീറ്റയും കുടിയും ഉറക്കവും ഒക്കെ ഒരുമിച്ചായി... കണ്ണാടി ഒന്നും നോക്കാതോണ്ടായിരിക്കും രണ്ടാളും വളര്‍ന്നിട്ടും കട്ട കമ്പിനിയായിരുന്നു....അങ്ങനെ ഒന്ന് ഒന്നോര വര്‍ഷമായപോള്‍ നമ്മുടെ ചെല്ല പ്രസവിച്ചു...5 കുഞ്ഞുങ്ങള്‍...ഞങ്ങളൂടെ അടുക്കളയാരുന്നു അവളുടെ ലേബര്‍ റൂമെങ്കിലും, ഒരു ആഴചകഴിഞ്ഞപ്പോള്‍ മക്കളെ ഒക്കെ നുള്ളി പെറുക്കി അവളുടെ സുഹൃത്ത്ഭവനമായ പട്ടികൂട്ടില്‍ ജോ യോടെപ്പൊം താമസമാരംഭിച്ചു,അവനും കുട്ടുകാരിയുടെ മക്കളേ പൊന്നും പോലെ നോക്കിയെങ്കിലും ഒന്നു ഒഴികെ ബക്കി നാലും ചത്തു പോയി...അതിലു മിച്ചം വന്നതിനു ഞങ്ങള്‍ 'മിച്ചു' എന്നും പേരിട്ടു...
അങ്ങനെ ചെല്ല പിന്നേം 2 തവണ പ്രസവിച്ചു...അതും പട്ടിടെ കൂട്ടില്‍...രണ്ടാമത്തെ പ്രസവത്തില്‍ ഒരു മിച്ചു വും ഉണ്ടായില്ലെങ്കിലും,മുന്നാമത്തെ പ്രസവത്തില്‍, 3 കുഞ്ഞുങ്ങള്‍!!!,അതില്‍ ഒന്നിനു ആകെ മിസ്റ്റേക്ക്സ്...വാലിനു നീളമില്ല...കാലിലു 3 നഖം മാത്രം പിന്നെ കലിനു ഒരു വളവ്...പ്രസവത്തിനു മുന്നേ തന്നെ നമ്മുടെ മാതൃസഹോദരി 2 എണ്ണം ബുക്കു ചെയിതിരുന്നു ...So handicap പൂച്ചകുട്ടിയെ ഞങ്ങള്‍ വളര്‍ത്താന്‍ തീരുമാനിച്ചു... . അടുത്തതു അവളുക്കു പേരിടണമല്ലോ...ആത്മമിത്രത്തിനോട് പൂച്ചകുഞ്ഞിനു ഒരു പേരിടാന്‍ പറഞ്ഞപോള്‍,..."ലോനപ്പന്‍!,ലൂയി!..." അമ്മാതിരി കുറെ പേരു പറഞ്ഞു...അവനെന്തു പറഞ്ഞാലും NO, ഇല്ല, അല്ല...ന്നേ ഞാന്‍ അദ്യം പറയാറുള്ളു, "ഇതോക്കെ നിനക്കു മക്കളുണ്ടാവുമ്പോള്‍ ഒരോന്നിനും ഇട്ടോളൂ.." ന്ന് പറഞ്ഞെങ്കിലും,അതില്‍ നിന്നു തന്നെ ഒരു പേരു കണ്ടു പിടിച്ചു,"ലൂയി"....വളരുന്തോരും, അവളു നടാക്കന്‍ തുടങ്ങി..പിന്നെ ചാടി ഓടി... അമ്മയുടെ ചെടികളോക്കെ നശിപ്പിച്ച് ആകെ ഒരു കുസൃതിപെണ്ണായിരുന്നു...എന്റെ ബെഡ്ഡിലും മടിയിലും ഒക്കെയായിട്ടായിരുന്നു അവളുടെ ഉറക്കം...
അതിനിടയില്‍ പെട്ടന്ന് ഒരു ദിവസം ഉച്ചക്ക് ജോ ഞങ്ങളുടെ മുന്നില്‍ പിടഞ്ഞ് പിടഞ്ഞ് ചത്തു...ചാകുന്നതിനു 10 മിനിറ്റ് മുമ്പ് വരെ കുരച്ചു കൊണ്ട് ഓടി നടന്നതായിരുന്നു... അന്ന് ഞങ്ങളുടെ വീടു ഒരു മരണ വീടു പോലായിരുന്നു...വളരെ ടച്ചിങ്ങായി തോന്നിയതു...ജോയെ കുഴിച്ചിടുന്നതു വരെ ചെല്ലയും മിച്ചുവും അവന്റെ അടുത്തു ഇരുന്നു എന്നതാണ്...ചെല്ല ഇടക്കിടക്ക് ജോ യുടെ ബോഡി വന്ന് നക്കിയപോള്‍ എല്ലാവരും കരഞ്ഞു പോയി...
അങ്ങനെ 3 പൂച്ച മാത്രമായി....ലൂയിയെ ആണേലു വീടിനുള്ളില്‍ കണ്ടില്ലെങ്കില്‍ പിന്നെ കാണണമെങ്കില്‍ റോഡില്‍ പോയി നോക്കിയാല്‍ മതി...അവിടെ കാണും...ഒരു ദിവസം ഒരു നൂറു തവണ ഞാന്‍ അവളെ പോക്കി അകത്തു കൊണ്ട് വരും, അവളു പിന്നേം പോകും... റോഡില്‍ അവളുടെ ഫാഷന്‍ പരേഡ് കണ്ട് 4-5 പേരു വന്നു ചോദിച്ചു...'ഈ പൂച്ചകുഞ്ഞിനെ തരുമോ' ന്ന്... എന്റെ കര്‍ത്താവേ...വേണമെങ്കില്‍ 2 പേര്‍ഷ്യന്‍ പുച്ചയെ വാങ്ങി തരാം എന്നലും എന്റെ ലൂയിയെ എങ്ങനെ കൊടുക്കും...ചില സംഭവവികസങ്ങള്‍ കാരണം ലൂയി ലൂയി ന്ന് വിളിക്കുമ്പോല്‍ ഒടുക്കത്തെ വേദനയായിരുന്നെങ്കിലും... അവളെ പിരിയാന്‍ പറ്റുമായിരുന്നില്ല...അവസാനം എനിക്കായിട്ടു കിട്ടിയതു ലൂയി മാത്രമായിരുന്നു....
കഴിഞ്ഞ ആഴച ലൂയിയും പോയി...കുറേ തിരഞ്ഞു നടന്നു..... കണ്ടില്ല!!...
ബാത്ത്രൂമില്‍ കയറി... റ്റാപ്സ് ഒക്കെ തുറന്ന് വിട്ട് ഒരു നിലവിളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നപോ അമ്മ പറഞ്ഞു... ഒന്നിനേയും ഇങ്ങനെ സ്നേഹിക്കരുതെന്ന്.... അതേ..ശരിയാണ്....
ഫ്ലാഷ്ബാക്ക് കഴിഞ്ഞു !!!
ക്ലാസ്സില്‍ ചെന്നപോള്‍ സാറു സിലബസ് തന്നു, അതു കണ്ടപോള്‍ മനസ്സിലായി...അടുത്തകാലത്തോന്നും ഞാന്‍ ഫ്രീയാകത്തില്ലന്ന്...ഫ്രീ ആകാന്‍ പാടില്ല.... അതു കൊണ്ട് ഒരു പോസ്റ്റ് കൂടി ഇട്ടേക്കാമെന്ന് കരുതി..:D

About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.