എന്റെ producer ന് !!
Posted by Tin2 | തിന്റു in on Saturday, June 20, 2009
Earphones വെച്ചിട്ടു ഏതോ ഒരു RJ യുടെ പഞ്ചാരയടിയുംകേട്ടിരുന്നപോഴാണ് പുള്ളി പറഞ്ഞതു... നാളെ Fathers Day ആണെന്ന്...എന്നാല്‍ പിന്നെ എന്തു കൊണ്ട് എന്റെ Producer നും ഒരു present കൊടുത്തുകൂടാന്ന് തോന്നി.. ഒരു പോസ്റ്റ്‌തന്നെ ആയികളയാം...
അങ്ങനെ പോയി പഴയ ആല്‍ബം ഒക്കെ മറിച്ചുനോക്കി,ഞാന്‍ കുഞ്ഞായിരുന്നപോള്‍ പുള്ളിക്കരനു ഒരുഹോബി ഉണ്ടായിരുന്നു, അങ്ങനെ ഇരിക്കുമ്പോള്‍ എന്നെപോക്കികൊണ്ട് സ്റ്റുഡിയോയില്‍ കൊണ്ട് പോയി ഫോട്ടോഎടുക്കല്‍...ഫോട്ടോ എടുക്കുന്നതിനു മുന്നേ ഡാഡി തന്നെഎന്റെ മുടി ഒക്കെ ചീക്കി,പൗഡര്‍ ഒക്കെ ഇട്ടു സുന്ദരിയാക്കാന്‍ശ്രമിക്കും!!!...എന്നിട്ട് ഡാഡി മുടി ഒന്നും ചീക്കതെ, ലുങ്കിയും ഉടുത്ത് എന്നെ എടുത്തു pose ചെയ്യും... ഫോട്ടോ വീട്ടില്‍ കൊണ്ട് വരുമ്പ്പോഴായിരിക്കും . അമ്മ അറിയുന്നതു അന്നു എന്നെയുംപോക്കികൊണ്ട് പോയത് ഫോട്ടോ എടുക്കാന്‍ അയിരുന്നെന്നു...ഫോട്ടോ നല്ലതമാശയായിരിക്കും...ഡാഡിയുടെ തലമുടി ഒക്കെ ഷോക്കടിച്ചതു കണക്ക് എണിട്ട് നില്‍ക്കുംപോരാഞ്ഞിട്ട്, 'ചിരിക്ക് തിന്റു, ചിരിക്കു തിന്റു' പറഞ്ഞ് പറഞ്ഞ് അവസാനം ഫോട്ടോ വരുമ്പോള്‍വടക്കുനോക്കിയന്ത്രത്തിലെ ശ്രിനിവാസന്റെ ഫോട്ടോ കണക്കിരിക്കും...
താഴത്തു വെച്ചല്‍ ഉറുമ്പ് എടുത്തിട്ടു പോയാലൊ തലയില്‍ വെച്ചല്‍ പേന്‍ എടുത്തോട്‌പോയാലോ(ഉറുമ്പും പേനും Risk എടുക്കില്ലന്ന നഗനസത്യം ഇവരറിയുന്നുണ്ടോ????) എന്നും പറഞ്ഞുതാഴെ വെക്കതെ വളര്‍ത്തിയ കുട്ടി ആണേ റ്റിന്റു...എനിക്കു കളിക്കനും അടികൂടനും ഒന്നും വേറെകുട്ടിയകള്‍ ഒന്നും ഉണ്ടായിരുന്നില്ല വീട്ടില്‍... എല്ലാ സിറ്റികുട്ടികളേയും പോലെ നാലു ചുമരിനുള്ളില്‍അടച്ചിട്ടു വളത്തിയകുട്ടി ആണേ...ആകെ എനിക്കു കൂട്ട് കുറെ പാവകുട്ടികളായിരുന്നു, പിന്നെ പടംനോക്കാന്‍ കുറേ ബാലരമയും പൂമ്പാറ്റായും...ഡാഡി വൈകുന്നേരം വന്നു കഴിഞ്ഞല്‍ കട്ടില്‍ കിടന്ന്എനിക്കു കഥ വായിച്ചു തരും, ഞാന്‍ എങ്ങനെ ഡാഡിയുടെ വയിറ്റില്‍ കയറി ഇരുന്നു കഥ കേള്‍ക്കും... അന്നു ഞാന്‍ മായവിയുടെ വന്‍ ആരാധികയായിരുന്നു, പിന്റുവും കപീഷും ...Nursery ല്‍ പോകുമ്പോള്‍മായാവിയിലെ രാധയെ പോലെ മുടി കെട്ടണം എന്നു എനിക്കിത്തിരി നിര്‍ബന്ധമായിരുന്നു.. അങ്ങനെണ്ടാം ക്ലാസില്‍ ആകുന്നവരെ ഡാഡി എനിക്കു കഥ വായിച്ചു തരുമായിരുന്നു...കുറേ കുട്ടികഥകള്‍... പിന്നെ ഞാന്‍ അങ്ങു തപ്പി തടഞ്ഞു വായിക്കാന്‍ തുടങ്ങി... രാവിലെ ഡാഡി എന്നെ കൊണ്ട് പാത്രംവായിപ്പിച്ചിരുന്നു.. അദ്യമൊക്കെ കുറെ തല്ലു വങ്ങി കൂട്ടിയെങ്കിലും.. പിന്നെ ഞാന്‍ പത്രത്തിനു addicted ആയി...രാവിലെ എണിക്കുമ്പോള്‍ രാവിലെ അന്ന്ത്തെ പത്രം ഡാഡി എന്റെ അടുത്തു കൊണ്ട്‌വെച്ചിട്ടുണ്ടാവും...ലോകത്തു എന്തു സംഭവിച്ചലും അതിനെ പറ്റി എന്നോട് സംസരിക്കുകയും, അതുവായിക്കു എതു വായിക്ക് എന്നു പറഞ്ഞു എന്നെ അന്നു വായിക്കാന്‍ ഡാഡി നിര്‍ബന്ധിച്ചിരുന്നതുകൊണ്ട്, ആരു വന്നു ലോകത്തിലെ എന്തിനെ പറ്റി പറഞ്ഞാലും ധൈര്യമായി 4 വാക്ക് പറയാനുള്ളവിവരം എന്നെനിക്കു ഉണ്ടായി....
പെണ്‍കുട്ടികള്‍ അതു ചെയ്യാന്‍ പാടില്ല ഇതു ചെയ്യന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന പഴഞ്ചന്‍മനസ്സയിരുന്നില്ല ഡാഡിയുടെത്... ഉന്തി തള്ളി എന്നെ ഒരോ ക്ലാസ്സിനു കൊണ്ട് വിടും...പഠിച്ച്‌ഒന്നിലും ഞാന്‍ വലിയ പ്രതിഭയൊന്നും ആയില്ലെങ്കിലും, ഞാന്‍ കൈവെച്ചിട്ടില്ലാത്ത മേഖലകള്‍കുറവാണെന്ന് ധൈര്യമായി പറയാന്‍ കഴിയുന്നതു എന്റെ ഡാഡി കാരണമാണ്...
തോറ്റിട്ടു progress report!! ഉം കൊണ്ട് ഒപ്പിടാന്‍ ചെന്നാലും ഡാഡി ഒന്നും പറയാതെഒപ്പിട്ടുതന്നിരുന്നു..."അടുത്ത തവണ പാസ്സാകാന്‍ നോക്ക്... പഠിക്കുന്നതൊക്കെ മനസ്സിലക്കുന്നതിലാണ് കാര്യം.. നിന്നോട് റാങ്ക് വാങ്ങാന്‍ ഒന്നും ഞാന്‍ പറയില്ല... ന്ന് പറഞ്ഞിരുന്നഡാഡ്...എന്നെ പോലും ഞെട്ടിച്ചു കൊണ്ട് God എന്നെ topper ആക്കിയ ദിവസം, ഡാഡിയുടെകണ്ണു നിറഞ്ഞതു ഞാന്‍ കണ്ടു...എന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളില്‍ ഒത്തിരിസന്തോഷിച്ചിരുന്ന എന്റെ കൂള്‍ ഡാഡ്...
പല സാഹചര്യങ്ങളില്‍ ഡാഡിന്റെ അമ്മയുടെ role ല്‍ നില്‍കേണ്ടി വന്നപോഴും എന്നെ ബോള്‍ഡ്‌ആക്കിയതു ആ സ്നേഹമായിരുന്നു... തൊണ്ടയില്‍ സര്‍ജറി കഴിഞ്ഞു സംസാരിക്കാന്‍വയ്യതിരുന്നപ്പോഴും എന്നോട് പറയാനുള്ളതോക്കെ എഴുതിതന്നിരുന്ന ഡാഡ്...എന്നെയുംപിടിച്ചിരുത്തി ഫൂട്ട്ബോള്‍ മാച്ച് കാണിക്കുന്ന ഫൂട്ട്ബോള്‍ ഭ്രാന്തനായിരുന്ന ഡാഡ്... അടിപൊളിപട്ടിനും ഞങ്ങളോടോപ്പം ഡാന്‍സ് ചെയ്യുന്ന ഡാഡ്...സഹായം ചോദിക്കുന്നവര്‍ക്ക്‌കൈയ്യിലുള്ളതൊക്കെ കൊടുക്കുന്ന ഡാഡ്...ഇന്നും ഡാഡ് ന്റെ മോളാനു പറഞ്ഞു introduce ചെയ്യുമ്പോള്‍ പലരും കെട്ടിപിടിച്ചു മോളേ ന്നു വിളിക്കുമ്പോള്‍, അവരു ഡാഡ് നെ എത്രസ്നേഹിക്കുന്നെന്നു മനസ്സിലാകുന്നു...
ഡാഡ്.. എനിക്കറിയാം ഡാഡ് ഇതു വായിക്കുമെന്ന്...സന്തോഷം വരുമ്പോള്‍ കണ്ണു നിറയുന്നഡാഡിന്റെ കണ്ണു ഇതു വായിക്കുമ്പോഴും നിറയുന്നതു എനിക്കു കാണാം....
I just want to tell you... Daddy I Love You....
ഇതു വായിക്കുന്ന എല്ലാ fathers നും അപ്പനാകാന്‍ പോകുന്ന എല്ലാ 'Pre' fathers!!! നും എന്റെ ഫാദര്‍'s day wishes!!!
:D
About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.

