ഒരു അവിഞ്ഞ ഓണത്തിന്‍റെ ഓര്‍മ്മക്ക്...
Posted by Tin2 | തിന്റു in on Thursday, October 20, 2011
പണ്ട് എഴുതി തുടങ്ങിയതും ഒരു ഓണത്തിനെ കുറിച്ചായിരുന്നു... എന്തായാലും എന്‍റെ ഈ ഓണവും അതിന്‍റെ ഒരു xerox കോപ്പി കണക്ക് കടന്നു പോയി( അത് കൈയ്യിലിരിപ്പ് കൊണ്ടാന്നു ചിലര് മനസ്സില്‍ പറയും.... ങാ ഫ്രാണ്ട്സായ ശുഷ്കാന്തി വേണം ശുഷ്കാന്തി... :-/ )... എന്നാ പിന്നെ അങ്ങ് എഴുതി പിടിപ്പിച്ചേക്കാം എന്നു വെച്ചു...
ഇടക്ക് ഒരു ഒന്നരവര്‍ഷം Gap Year :P... ജീവിതത്തിനു ആകെ ഒരു വ്യത്യാസം എന്നൊക്കെ പറയാന്‍, പപ്പൂസും ജെറിയും ഏന്‍റെ ജീവിതത്തിലേക്ക് വന്നു എന്നത് മാത്രമാണ്.പപ്പൂസ് എന്‍റെ കെട്ടിയോനും ജെറി ഞമ്മടെ മോനും............ അല്ല!! 'എന്നെ ഞാന്‍ വിളികുന്നത് വിമല്‍കുമാറെന്നാ' ന്നു പറഞ്ഞ കണക്ക്, ന്‍റെ സന്തതസഹചാരിയും ആത്മമിത്രവുമായ ലാപ്പിടോപ്പിയെ ഞാന്‍ വിളിക്കുന്ന പേരാ 'പപ്പൂസ്' ! പപ്പൂസ് വന്നപോ ഒരു ബഡാ സര്‍പ്രിയിസായി എന്‍റെ ക്ലോസസ്റ്റ് ഫ്രണ്ട് രഞ്ജി തന്നതാ വാലില്ലാത്ത ഈ ജെറിയെ (മൌസ്, മൌസ്..)...
ങാ... അപ്പോ ഞാന്‍ പറയാന്‍ വന്നത്... ങാ....ഓണാഘോഷം..!! കഴിഞ്ഞ ഓണത്തിന് ഒരു ദിവസം മൂന്നു സദ്യയൊക്കെ വെച്ച് മാരത്തോണ്‍ ഓണസദ്യ ഉണ്ട് അഹങ്കരിച്ചത് കൊണ്ടാവും, ഇത്തവണ നമ്മുക്ക് ഓണം വെറും ടീവി കാണല്‍ മാത്രമായി കര്‍ത്താവ് വെട്ടി ചുരുക്കിയത്. ഈ ഓണം കെങ്കേമമാക്കണം എന്നൊക്കെ കരുതിയെങ്കിലും തിരുവോണം പിറന്നപോ As Usual നമ്മള് ശശിയായി ... ങാ പിന്നെ സൊര്‍ഗ്ഗത്തിലേക്കുള്ള വഴി വര്‍ഷമിത്രേം ആയിട്ടും ഒരു സര്‍ക്കാരും നാലുവരി പാതയാക്കി Tarറിട്ടിട്ടില്ലല്ലോ... അതുകൊണ്ട് ഞാനങ്ങ് ക്ഷമിച്ച് :-/
അങ്ങനെ... ബോറടിച്ച്...ചുമ്മാ ഇരുന്ന ഫ്രഫ്രുലിനോട് പോയി വഴകിട്ട് ഇരികുമ്പോഴുണ്ട്... നമ്മള്‍ടെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഈ നാട്ടിലെ പ്രമാണികളുമായ ഒരു പറ്റം retired teamസ് ഓണാഘോഷം നേട്ടീസുമായി വന്നത്...സദ്യ അല്ലാതെ വേറെ കലാപരിപാടികളോന്നുമില്ല. പതിവ് പോലെ ചിങ്ങം അതിന്‍റെ പാട്ടിനു പോയി പിന്നെ കന്നിയും തുലാം ഒക്കെ എത്തിയാലെ ഞങ്ങള് ഓണം ആഘോഷിക്കൂ... കാരണം ഉണ്ട് ...ആറ്റുകാല്‍ പൊങ്കാലക്ക് അടുപ്പ് കൂട്ടിയത് കണക്കാ ഇവിടെ വീടുകള്‍, ഒരു പത്തിരുപത് റസിഡന്‍സ് അസോസിയേഷന്‍സും എല്ലാവര്‍ക്കും കൂടി ആറ്റു നോറ്റുണ്ടായത് കണക്ക് ഒരു കരയോഗം ഹാളും, അതില് ഡിസംബര്‍ വരെ ഓരോരുത്തരായി ഓണം ആഘോഷിക്കും.. അങ്ങനെ ഞങ്ങളുടെ ഓണഘോഷാണ് വിജയദശമി അവധിക്ക് ... കുറേ കാലമായി സ്വദേശവാസം തന്നെയാണെങ്കിലും ( ഓ.. പണ്ട് ഈസ്റ്റാഫ്രിക്കയിലായിരുന്ന കണക്ക് ) ജാടക്ക് നമ്മള്‍ ഒരു പോറലും ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചുമ്മാ വീടിന്‍റെ പുറത്തിറങ്ങിയും നാട്ടുകാരെ നോക്കി ചിരിച്ചും Star valueവിനു മങ്ങലേല്‍പ്പിക്കാതെ നുമ്മ പരമാവധി ശ്രദ്ധിച്ചു. എന്നാലും പണ്ട് നമ്മടെ കൂടെ നാടുറോഡില്‍ ക്രിക്കറ്റൊക്കെ കളിച്ച പിള്ളേരൊക്കെ ഏതുവരെ ആയെന്നറിയാനുള്ള ഒരു ത്വര കാരണം പൊയ്ക്കളയാം എന്ന് തിരുമാനിച്ചു.
അങ്ങനെ ആ ദിവസം പൊട്ടി വിരിഞ്ഞു ...മോങ്ങാനിരുന്ന നായിന്‍റെ തലേ തേങ്ങ വീണു!! എന്നൊരു അവസ്ഥയിലാണ് ഞങ്ങള് താമസ്സക്കരെല്ലാം, കാരണം Corporation വെള്ളം മുടങ്ങീട്ട് അന്ന് നാലാം ദിവസം. എല്ലാവര്‍ക്കും മൂന്നും നാലും സെന്‍റ് സ്ഥലം ഒക്കെ ഉള്ളു, അതില് മാക്സിമം നിറഞ്ഞു നില്‍ക്കണ ഒരു ബംഗ്ലാവ് വെക്കും, പിന്നെ എവിടെ കൊണ്ടിട്ടു കിണറു കുത്താനാ???? കുറച്ചുകാലം ആയിട്ട് അരുവിക്കര ഡാമില്‍ നിന്ന് വരുന്ന ക്ലോറിന്‍ വെള്ളത്തിന് ഫോഴ്സ് ഇല്ലാത്തത് കൊണ്ട് എല്ലാവരുടെയും വാട്ടര്‍ ടാങ്ക് പൂച്ചകളുടെ പ്രസവ വര്‍ഡായി പ്രഘ്യാപിക്കാന്‍ പറ്റിയ കണ്ടീഷനില്‍ കിടക്കുന്നു. അപ്പോഴുണ്ട് എവിടാണ്ടോ പൈപ്പും പൊട്ടി ഒരു മുന്നറിയിപ്പും കൂടാതെ വെള്ളം പോയത് കാരണം എല്ലാവരും കൂടി ഒരു തുള്ളി വെള്ളമില്ലാതെ ബ്ലിങ്കസ്യാ ഇരിക്കുന്ന സമയം.. നാട്ടപാതിരാത്രി നൂലുപോലെ വരുന്ന വെള്ളം കുപ്പിയിലാക്കി അതും കുടിച്ച്, വെപ്പും കുടിയും കുളിയും നനയും ഒന്നും ഇല്ലാതെ ജീവിക്കുന്ന ഒരു വേദനിക്കുന്ന ജനസമൂഹം...
നട്ടുച്ച പന്ത്രണ്ടു മണി ആയപ്പോ അപ്പറത്തെ വീട്ടിലെ Aunty .. "മോനേ..." ... ന്നു അങ്കമാലി സ്റ്റൈലില്‍ വിളി തുടങ്ങി... അങ്ങോട്ട് തലയിട്ട് എന്താന്നു പറഞ്ഞു നോക്കിയപ്പോ ... “മോനേനേ.. പോകുമ്പോ വിളിക്കണോട്ടാ..” ന്നു... ങാ അല്ലങ്കിലും ഇവിടെ വല്ലോ അടിയന്തരമോ കല്യാണമോ ഉണ്ടായാലും എല്ലാവരും കൂടി നിയമസഭ വളയാന്‍ സമരക്കാര് പോകുന്നത് പോലെ കൂട്ടമായിട്ടേ പോക്കു(അന്നേരം ഞാന്‍ വിദക്തമായി മുങ്ങും :-|)... അങ്ങനെ അലക്കി തേച്ചു മടക്കി അലമാരിയില്‍ വെച്ചിരുന്ന കുപ്പായം എടുത്ത് കട്ടിലില്‍ എടുത്ത് വെച്ചിട്ട്, നാല് ദിവസമായി വെള്ളം കണ്ടിട്ടില്ലാത്ത എന്‍റെ പൂമേനിയിലേക്ക് നോക്കി നെടുവീര്‍പ്പെട്ടു ... ഹോ വെള്ളമുണ്ടായിരുന്ന കാലത്ത് അമ്മ ഒരു കൊലപാതാകാന്തരീക്ഷം സൃഷ്ടിച്ച്, അനിയത്തി എന്ന് പറയുന്ന ജന്മശത്രുവിന്‍റെ സഹായത്തോടെ എത്ര തവണയാ എന്നെ പൊക്കി ബാത്രൂമിലാക്കി പുറത്തൂന്ന് പൂട്ടിയേക്കുന്നത്... അന്നൊക്കെ മേത്ത് വെള്ളം വീഴുന്നത് പോലെ ഒരു ‘yuck ’ ഏര്‍പ്പാപട് എനിക്ക് വേറെയില്ലായിരുന്നു, ആ ഞാനാ ഇന്ന് കുളിക്കാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്നതെന്നോര്‍ത്തപോള്‍ തന്നെ... ശ്യോ രോമാഞ്ചം വന്നു...
Salt & Pepperല്‍ "അമ്മായമ്മയില്ല! അതാണ് ഹൈലൈറ്റ്" ന്നു പറഞ്ഞകണക്ക് നാല് ദിവസമായി മിക്കവാറും ഒരു വീട്ടിലും കഞ്ഞി വെച്ചിട്ടില്ല അതാ ഞങ്ങളുടെ ഈ ഓണാഘോഷത്തിന്‍റെ ഹൈലൈറ്റ്... ബ്രഡും പഴവും ഒക്കെയാണ് ആഹാരം.. അപ്പൊ ചുമ്മാ ഒരു സദ്യ, കുളിച്ചില്ല ഫ്രാഷായില്ലന്നും പറഞ്ഞു കളയാന്‍ പറ്റുവോ? നമ്മളോടാ കളി, കുപ്പായം വലിച്ചു കേറ്റി, jonhnsons baby powder എടുത്ത് ഉള്ളിലേക്ക് ഒരു 100gm തട്ടി,( ബാക്കി എല്ലാ powderറും Tin2 നു അലര്‍ജിയാ) നാല് ദിവസമായി വെള്ളം കാണാത്ത മുഖത്തും ഒരു ലെയര്‍ ഇട്ട്, സുന്ദരിയായി ഇറങ്ങി.
ഒരു പ്രകടത്തിനുള്ള ആളുകള്‍ നമ്മടെ gateനു മുന്നില്‍ നില്‍പ്പുണ്ട്...പിന്നിലെ വീട്ടിലെ ആന്‍റിയും മോളും മോള്‍ടെ മക്കളും, വലത്തെ സൈഡിലെ’ വീട്ടിലെ ദീപ ചേച്ചിയും ചെര്‍ക്കിനും ..... മുന്നിലെ വീട്ടിലെ ശ്രീക്കുട്ടനും അമ്മേം ചേച്ചിയും പിന്നെ എന്‍റെ. അമ്മേം അനിയത്തീം... ഹോ ഞാന്‍ പൊക്കി കൊണ്ട് നടന്ന പിള്ളേരൊക്കെ വലുതായിരിക്കുന്നു ...
നമ്മടെ ശ്രീക്കുട്ടന്‍ ഒരു ഒന്നൊന്നരയാ... പണ്ട് ഞാന്‍ അന്തര്‍സംസ്ഥാന പഠിപ്പ് മുടിച്ച് നാട്ടിലെത്തിയ ദിവസം, രാവിലത്തെ വണ്ടിക്കാ എത്തിയത് ഒരു ഏഴ് മണി ഒക്കെയാകും നോക്കിയപ്പോഴുണ്ട് മുറ്റത്തെ മാവ് നിറച്ചു മാങ്ങ...!! എന്‍റെ ദൈവമേ... ഞാന്‍ breakfast ഒക്കെ കഴിച്ചു പതിയെ ടെറസില്‍ കയറി... മാങ്ങാ ഒക്കെ കയ്യെത്തണ പൊക്കത്തില്‍ നില്‍ക്കാ.... ഞാന്‍ ഒരു മാങ്ങാ പറിച്ചതും ഒപ്പോസിറ്റ് വീട്ടീന്നു ഒരു നിലവിളി... “അച്ഛച്ചാച്ചാച്ചാച്ചാച്ചാച്ചാച്ചാച്ചാച്ചാ.. ...” നമ്മടെ ചീകുട്ടനാ(അന്നവനു മൂന്ന്‍ വയസ് !) .. വിളികേണ്ട താമസം അവന്‍റെ അച്ഛന്‍ പാഞ്ഞു വന്നു(അവര് അടയും ചക്കരേം കണക്കാ, ഫീകര സ്നേഹമാണ് രണ്ടും!!)... ഇവന്‍ ഓടി അച്ഛന്‍റെടുത്ത് പോയി എന്നെ ചൂണ്ടി കാണിച്ച് അച്ഛനോട്.. “അച്ഛാ അച്ഛാ നോക്ക്..”(ശ്യോ.. കൊച്ചിന്‍റെ ഒരു സ്നേഹം...!!)... അവന്‍റെ അച്ഛന്‍ എന്നെ നോക്കിയിട്ട് അവനെ വലിച്ചു അകത്തേക്ക് കൊണ്ട് പോകാന്‍ നോക്കുന്നു(പുള്ളിക്ക് അല്ലെങ്കിലും വല്യ നാണാ)... ചെര്‍ക്കന്‍ അച്ഛന്‍റെ കൈയൊക്കെ തട്ടി മാറ്റി ഓടി വന്നു ഞങ്ങളുടെ gateല്‍ വന്നു മുട്ടി Aunty....Aunty... ന്നു വിളിക്യാ .. ഞാന്‍ ഇങ്ങനെ അന്തം വിട്ടു നിപ്പോഴുണ്ട് നമ്മടെ അമ്മച്ചി ഉള്ളില്‍ നിന്നിറങ്ങി വരുന്നത് കണ്ടതും ലവന്‍.... വിളിച്ചു പറയാ .. “Aunty....Aunty ദേറ്റെ ഒരു പെന്ന്‍ വന്നു നമ്മടെ മാങ്ങ പരിക്കന്” ന്നു .. ഹോ ഒരു നിമിഷം എന്‍റെ ചങ്ക് തകര്‍ന്നു പോയി ...എന്‍റെ വീട്ടിലെ എന്‍റെ അമ്മ നട്ട മാവിലെ മാങ്ങ ഞാന്‍ പാറിച്ചതിനു പരാതീം കൊണ്ട് വന്നേക്കണ് നരുന്ത് ചെര്‍ക്കന്‍!! "അയ്യോ അതിവിടത്തെ ചേച്ചിയാ മോനേ..." ന്നും പറഞ്ഞു നമ്മടെ അമ്മ അടുക്കളയിലേക്ക് കൊണ്ട് പോയി ആശാനെ.. ഇവനെ പ്രസവിച്ചു വീട്ടില്‍ കൊണ്ട് വന്നു കുറച്ചു ദിവസം കഴിഞ്ഞപോ ഞാന്‍ പിജി ചെയ്യാന്‍ നാടുവിട്ടതാ, ഇടക്ക് വല്ലോപോഴും നാട്ടില്‍ വന്നാലും ഫുഡടിയും ഉറക്കവും ആയിട്ടു വീട്ടില്‍ തന്നെ കുത്തിയിരിക്കും..... സോ ചെര്‍ക്കനെന്ന ആദ്യായിട്ട് കണ്ടതായിരുന്നു :-/ അതാണ് മൊതല്...
ദീപ ചേച്ചിയുടെ ചെര്‍ക്കനെ എന്നും രാവിലെ ഒരു അരഞ്ഞാണം മാത്രം ആയിട്ട് കാണാറുണ്ട്... ഒരു കുട്ടി ബ്രഷും പിടിച്ചു അവരുടെ Altoയുടെ മുകളില്‍ ഇരുത്തി ഒരു കൈകൊണ്ടു അവനേം പിടിച്ചു മറ്റേ കൈയിലെ പത്രോം വായിച്ചു നില്‍കണ അവന്‍റെ അച്ഛനേം കാണാം...അവനറിയാം 9 മണിക്ക് അവന്‍റെ അമ്മക്ക് ഓഫീസില്‍ പോണമെന്ന്... അമ്മ പോയാല്‍ ആശാനും അമ്മുമ്മയും ഒറ്റക്കാ.. അമ്മോമ്മയാണേല്‍ കട്ട strictറ്റ്!! അതുകൊണ്ട് മിനിറ്റ് സൂചിയേതാ മണികൂര്‍ സൂചിയേതാ ക്ലോക്കേതാ ടൈമ്പീസ് ഏതാന്നു അറിഞ്ഞൂടാത്ത ചെര്‍ക്കന്‍ ഇടക്കിടക്ക് ഒരു ഭീതിയോടെ .. അമ്മേ മണീത്രായീ??” ന്നു ചോദിക്കണ കേള്‍കുമ്പോ തോന്നും ഹോ ഇവനൊക്കെ വളരുമ്പോ എന്തായിരിക്കും എന്‍റെ ദൈവമേ ന്നു. ഇടക്കിടക്ക് ഇവനെ വീട്ടീന്നു മിസ്സാകുമ്പോ അവന്‍റെ അമ്മ "മുത്തേ :O......മുത്തേ :( ......മുത്തേത്തേത്തേത്തേ :'( ......മുത്തേത്തേത്തേത്തേ :'( :'( :'(...... മുത്തേ നീ എവിടെയാ" ന്നു വിളിക്കുന്നതും ഇവന്‍ sunshadeലും മതിലിന്‍റെ മുകളില്‍ ഒക്കെ ഇരുന്നു .. "ഇബിടെ ഇജിക്കണുണുണുണുണു" ന്നു വിളിച്ചു പറയുന്നതും കേള്‍ക്കാമായിരുന്നു... ...എപ്പോഴോ എന്‍റെ അമ്മയോട് മുത്തിന്‍റെ ശരിക്കും പേരെന്താ ന്നു ചോദിച്ചപോ പറയാ, "SunRays" ന്നു... ഹോ ഇടിവെട്ടു പേരാണല്ലോ കര്‍ത്താവേ...!! സായിപ്പന്മാര് Fox, Wolf, ChurchHill, MayFlower, LittleFlower, Blossom എന്നൊക്കെ ഇടുന്നപോലെ... ശോ...
ഞാങ്ങുടെ ജാഥ ലക്ഷ്യ സ്ഥാനത്തെത്തി... ഹോ നാട്ടുകാര് മൊത്തം ഉണ്ട്. ഈശ്വരാരാരാരാരാരാരാ.... രാവിലെ ബസ്സിലും ഓഫീസ് പരിസരത്തും cafeteriaലും ഒക്കെ കാണുന്ന അതേ മുഖങ്ങള്‍... Oh I C...ഇതുങ്ങളൊക്കെ ഇവിടെ ഉള്ളതായിരുന്നോ?? ഇനി ഞാന്‍ അവിടെ നില്‍ക്കുന്നത് കണ്ട് ആരെങ്കിലും വന്ന്, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചലോന്നു പേടിച്ചു ഞാന്‍ അമ്മയുടെ പിന്നില്‍ നിലയുറപ്പിച്ചു, ഇത്തിരി നേരം കഴിഞ്ഞപോ ദീപചേച്ചിയും ചെര്‍ക്കനും കൂടി ഞങ്ങളുടെ അടുത്ത് വന്നു നിന്നു... ഉള്ളില്‍ വിളമ്പുന്നതേയുള്ളൂ എല്ലാവരും പുറത്ത് കാത്തിരിക്യാ..."വരൂ" ന്നു പറയുന്നതും ഡാം തുറന്നു വിട്ടത് കണക്ക് തള്ളി കേറാന്‍(മലയാളി ഇന്നും നന്നാവാത്ത ഒരു മേഖലയാണത് !! സദ്യ കഴിക്കാനുള്ള ആക്രാന്തം..പ്രതേകിച്ച് കല്യാണ സദ്യ !!)....ഏതോ വെള്ളമുള്ള ഭാഗത്തെ കേറ്ററിംഗ് ടീംസ് കുക്ക് ചെയിതു കൊണ്ട് വന്നതാ സദ്യാ.. കുറേ ബല്യാ പ്ലസ്ടിക് ക്യാനസില്‍ കുടിക്കാനുള്ള വെള്ളവും... ഞാന്‍ ദീപചേച്ചീടെ മുത്തിന്‍റെ കൈയ്യില്‍ പിടിച്ചു ..”മോന്‍റെപേരെന്താ??” ന്നു ചോദിച്ചു... ചുമ്മാ അവന്‍റെ വായില്‍ നിന്ന് പേര് കേള്‍ക്കാന്‍ വേണ്ടീ... ആള് സ്മാര്‍ട്ടാ.. അടുത്ത Second ഉത്തരം വന്നു...
ചെര്‍ക്കന്‍ : “രവികിരണ്‍” !! ഞാന്‍ ഒരു ഞെട്ടലോടെ “ഇതാണോന്‍റെമ്മച്ചീ “Sunrays !!”.. ന്നും പറഞ്ഞു അമ്മയെ നോക്കി... അമ്മാ ആരാ സംഭവം...”ഞാന്‍ പറഞ്ഞില്ലേ “രവികിരണ്‍”? ന്നു... അമ്മ അല്ലെങ്കിലും ഇങ്ങനാ.. ഓര്‍ത്ത് വെക്കാന്‍ വേണ്ടി രൂപാന്തരം വരുത്തികളയും... ഒരൂസം കടയില്‍ പോയപ്പോ...നമ്മടെ സാധാരണ പലവ്യഞ്ജനകട!.. ഞാന്‍ പറഞ്ഞു "അമ്മ എനിക്ക് Noodles വേണം..."( എനിക്കിപ്പഴും അമ്മയുടെ കൂടെ കടയില്‍ പോകുമ്പോ..അമ്മേടെ പിന്നില്‍ നിന്ന്...” അമ്മ... ചിപ്പ്സ്.. കടലമൊട്ടായി...ദോ അത്... ഇതു... ജീരകമൊട്ടായി..” എന്നൊക്കെ അമ്മക്ക് മാത്രം കേള്‍ക്കുന്ന ഒച്ചയില്‍ പറയുന്ന ഒരസുഖോണ്ട്.. അതിനു.. അവിടെ നിക്കുന്നവരൊക്കെ കേള്‍ക്കുന്ന വോളിയത്തില്‍...” മിണ്ടാതെ നിക്ക് കൊച്ചേ അതൊന്നും വേണ്ടാ x-( !!” ന്നു പറഞ്ഞമ്മ മരുന്ന് തരും, അമ്മ Pure Veg !! and വന്‍ ആഹാരവിരോദിയാ... പ്രത്യേകിച്ച് എനികിഷ്ടമുള്ളതൊക്കെ അമ്മക്ക് കണ്ണിനു നേരെ കണ്ടൂടാ...അതിനോടൊക്കെ വന്‍ പുച്ഛമാണ്...) ങാ പറഞ്ഞു വന്നത്... ങാ ന്യൂഡില്‍... അന്ന് ഞാന്‍ അമ്മയുടെ ചെവിയില്‍ പറഞ്ഞു "അമ്മ Top raman (Masala) Double pack … അമ്മ മൈന്‍റ് ചെയിതില്ല.. പാവം ഞാന്‍... അമ്മ ബാക്കി സാധനങ്ങള്‍ ഒക്കെ വാങ്ങി, മൊതലാളി ചേട്ടന്‍ കണക്ക് കുട്ടന്‍ തുടങ്ങിയതും... അമ്മ ... “ഒരു രാമചന്ദ്രനും” !! ഞാന്‍ ഞെട്ടി വായും പൊളിച്ചു നോക്കി...'രാമചന്ദ്രനെ' ഒക്കെ ഇപ്പോ പലവ്യഞ്ജനകടയില്‍ വാങ്ങിക്കാന്‍ കിട്ടുവോ?? ആ മൊതലാളി ചേട്ടനും എന്‍റെ അതെ കണ്ടീഷന്‍...
അമ്മ ഉടനെ : "എന്താടീ ആ Noodlesന്‍റെ പേര് പറഞ്ഞത്???"
ഹോ TopRamen ആയിരുന്നോ? എന്നെ അങ്ങ് കൊല്ല് !! ചുമ്മാതാണോ എനിക്ക് Dyslexia വന്നത്?...x-( അതാണ് എന്‍റെ സ്വീറ്റ് അമ്മ... :P
അങ്ങനെ അവിടെ സദ്യയും കാത്ത് നിന്നപ്പോ നാട്ടുകാര് ഓരോരുതരോരുത്തരായി വന്നു ഞാന്‍ ജില്ല നിറഞ്ഞു നില്‍ക്കുന്നതില്‍ അനുശോചനം അറിയിച്ചു, അമ്മയുടെ നെഞ്ചത്ത് കുറച്ചു തീ വാരി ഇട്ടിട്ടു പോയി... നമ്മടെ നാട്ടില്‍ വെല്ലോന്‍റെയും കാര്യത്തില്‍ നാട്ടുകാര് കാണിക്കുന്ന ഈ ശുഷ്കാന്തി സൊന്തം കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം പുരോഗമിച്ച് പണ്ടാറടങ്ങി, ഇതിന്‍റെ പേര് വല്ലോ Unites Stated of India (USI) എന്നെങ്ങാനും ഇട്ട്, ബ്രിട്ടീഷുകാരും അറബികളും ജപ്പാങ്കാരും അമേരിക്കകാരും ഇവിടെ കെട്ടടംപണിക്കും, കപ്പലണ്ടികച്ചോടത്തിനും ആക്രിപെറുക്കാനും വന്നേനേ :-/ അല്ല പിന്നെ.. x-(
അപ്പോഴുണ്ട് അസോസിയേഷന്‍ സെക്രടറി വന്നു ...”എല്ലാവരും കയറി വരൂ” ന്നു ക്ഷണിച്ചതും ദുരിദാശ്വാസ ക്യാമ്പില്‍ കഞ്ഞി കുടിക്കാന്‍ പോണ ആക്രാന്തത്തില്‍ എല്ലാം കൂടി തള്ളി കയറി... (കൂടെ ഞ്യാനും :P) ചോറ് കണ്ടിട്ട് അന്ന് അഞ്ചാം ദിവസമാണ് !! തെക്കോട്ടുള്ള സദ്യ അറിയാമല്ലോ.. ആദ്യം പരിപ്പ് കൂട്ടി... പിന്നെ സാമ്പാര്‍ കൂട്ടി.. പിന്നെ രസം കൂട്ടി .. പിന്നെ മോര് കൂട്ടി ഉണ്ണും... ഈ നാല് തവണയും ചോറ് കൊണ്ട് തരും... സാമ്പാറും കൂട്ടി ചോറ് ഉണ്ട് കഴിയുമ്പോ സാധാരണ ...അട പ്രഥമന്‍... കടല പ്രഥമന്‍...സേമിയപായസം + ബൂന്തി/ബോളി ഇങ്ങനെ വരി വരിയായി വരും... പിന്നെയാണ് ചോറും രസവും.. ചോറും മോരും.... ഇലയുടെ മേളിലത്തെ പകുതിയില്‍ ഒരു പത്തിരുപതഞ്ചു കറികള്‍ already കാണും.. പിന്നെ വലത്തും ഇടത്തും ഒക്കെ ചിപസും ശരകരവരട്ടിയും whole fresh ചെറുനാരങ്ങയും പഴോം പപ്പടോം ഉപ്പും... അങ്ങനെ ഒരു കൊലാഹലമാണ്... എനിക്കൊക്കെ സാമ്പാറും കൂട്ടി ഉണ്ണുമ്പോഴേ കഴുത്ത് വരെ നിറയും ... ഇതിപ്പോ എല്ലാവരും പരിപ്പും കൂട്ടി കഴിച്ചു.. നെക്സ്റ്റ് ചോറും സാമ്പാറും വന്നപോ എല്ലാവരും ട്രാഫിക്‌പോലീന്‍റെ കണക്ക് മാമാണ്ടാ! ന്നു കൈ കാണിച്ചു.... !! പായസം വന്നപോ ... ഇത്തിരി "ഇത്തിരി മതി" ന്നു പറഞ്ഞു ഇത്തിരി മേടിച്ചു ഒന്ന് നാക്കില് തൊട്ടു... വേഗം തന്നെ ഇല മടക്കി.. കൈ കഴുകാന്‍ എഴുനേറ്റു.....
കാരണമുണ്ട്... എല്ലാം കൂടി വാരി വലിച്ചു വിഴുങ്ങിയാല്‍...നാളെ രാവിലെ മൂട്ടില്‍ തീ പിടിച്ച് ഇതു മൊത്തം ഇറക്കുമതി ചെയ്യാന്നേരം വെള്ളം വരും എന്ന് ഒരു വ്യാമോഹവും ആര്‍ക്കുമില്ല! അത് തന്നെ...
സദ്യ ഒന്നും ആസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും.... എല്ലാവരെയും കണ്ടത്തില്‍ ഇത്തിരി സന്തോഷം ഒക്കെ തോന്നി... പണ്ട് ഒരുമിച്ചു കളിച്ചു നടന്നവരൊക്കെ വല്യ വല്യ സംഭവങ്ങള്‍ ആയി... ഇനി എല്ലാവരേയും കാണുന്നത് അടുത്ത വര്‍ഷത്തെ സദ്യക്കാണ്...
എന്തായാലും അന്ന് സന്ധ്യക്ക് വെള്ളം വന്നു... ഞാനൊന്നും ഈ ജന്മത്തില്‍ ഇത്രയും ആക്രാന്തം പിടിച്ച് കുളിച്ചിട്ടില്ല... ഹോ എന്തോരാശ്വാസമായിരുന്നെന്നോ..? ഹോ...
ഇതൊക്കെയാണ് വിശേഷങ്ങള്‍... എനിക്ക് വല്ലോ മാറ്റോം വന്നിട്ടുണ്ടോ കൂട്ടാരേ ?? ഇല്ലല്ലോ? :P
ഇടക്ക് ഒരു ജ്യപ്പ് വന്നു... എനിക്കിവിടെ നിറയെ ഫ്രണ്ട്സ് ഉണ്ടായിരുന്നു... പഴയ ഫ്രണ്ട്സ് ആരെങ്കിലും ഇത് വായിക്കുവാണെങ്കില്‍ എനിക്കൊരു ഒരു മെയില്‍ വിട്ടേക്കാമോ??? കുഞ്ഞികിളി, പ്രസീജ, പ്രദീപ്, മത്താപ്പ്, കാര്‍ത്യായണി....... വര്‍ഷം ഒന്നന്നരയായില്ലേ... വയസായില്ലേ...ഇത്തിരി മറവിയോക്കെയായി തിന്റുന് :P ... ക്ഷെമി ... അയച്ചേക്കണേ പ്ലീസ്...
About Me
- Tin2 | തിന്റു
- സൊബാവാത്തിനെ പറ്റി ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നാ നാട്ടാര് പറേണേ ... :-|
Powered by Blogger.


0 comments: